ഒല്ലൂർ: ഒല്ലൂരിൽ വിജയ പ്രതീക്ഷയോടെ ബിജെപി (BJP).  തൃശൂർ ജില്ലയിലെ ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ മുതിർന്ന നേതാവ് അഡ്വ:ബി.ഗോപാലകൃഷ്ണനാണ് ഇത്തവണത്തെ എൻഡിഎ സ്ഥാനാർത്ഥി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കുറി വലിയ മുന്നേറ്റം ലക്‌ഷ്യം വെച്ചാണ് ബിജെപി ബി. ഗോപാലകൃഷ്ണനെ (B. Gopalakrishnan) തന്നെ കളത്തിലിറക്കുന്നത്. ഇവിടെയും ബിജെപിയുടെ ലക്‌ഷ്യം ഇടതുമുന്നണിയിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുക എന്നതു തന്നെയാണ്.  


എന്നാൽ ഇരു മുന്നണികളേയും ഒരു പോലെ ആശങ്കയിലാക്കുന്ന ഘടകമാണ് ബി.ഗോപാലകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം എന്നതിൽ സംശയമില്ല. അതുപോലെ ബി ഗോപാലകൃഷ്‌ണൻ തൃശൂർ ജില്ലയിലെ ബിജെപിയുടെ ജനപിന്തുണയുള്ള നേതാക്കളിൽ ഒരാൾ തന്നെയാണ്. 


Also Read: Kerala Assembly Election 2021 : മാധ്യമ സർവ്വേകൾ തന്നെയും യുഡിഎഫിനെയും തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതെന്ന് രമേശ് ചെന്നിത്തല


വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വോട്ടായി മാറിയാൽ ബി ഗോപാലകൃഷ്‌ണന്‌ വലിയ മുന്നേറ്റം നേടാൻ കഴിയും.  ഇരുമുന്നണികളുടെയും സ്വാധീന കേന്ദ്രമായ ഒല്ലൂരിൽ ബിജെപി (BJP) ഇക്കുറി അവരുടെ സംസ്ഥാന നേതൃനിരയിലെ പ്രമുഖ നേതാവിനെ തന്നെ രംഗത്ത് ഇറക്കിയതോടെ ഫലം പ്രവചനാതീതമായിരിക്കുകയാണ്.


ശക്തമായ ത്രികോണ മത്സരത്തിലേക്ക് ഒല്ലൂർ മണ്ഡലം മാറിയിരിക്കുകയാണ്.  പ്രചാരണ രംഗത്ത്  മൂന്നു മുന്നണികളും ഒരുപോലെ രംഗത്തുണ്ട്. മികച്ച പ്രാസംഗികൻ, ജനകീയൻ,തൃശ്ശൂരിലെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറ സാനിധ്യം, ബിജെപി സംസ്ഥാന വക്താവ്, അഭിഭാഷകൻ എന്നീ നിലകളിൽ ഏറെ സുപരിചിതനാണ് ബി ഗോപാലകൃഷ്‌ണൻ.  


സ്ഥാനാർത്ഥി പര്യടനങ്ങളിൽ വളരെ ആവേശത്തോടെയാണ് ജനങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒല്ലൂരിൽ ഇക്കുറി മാറ്റം സാധ്യമാകുമെന്ന് ബിജെപി നേതാക്കൾ പറയുന്നത്. എൻഡിഎ ഘടക കക്ഷിയായ ബിഡിജെഎസിനു മണ്ഡലത്തിലുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.  


Also Read: Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി


ആർഎസ്എസിലൂടെ പൊതു പ്രവർത്തന രംഗത്ത് എത്തിയ ബി ഗോപാലകൃഷ്‌ണൻ തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും എബിവിപി സ്ഥാനാർത്ഥിയായി യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി മത്സരിച്ച് വിജയം നേടിയിരുന്നു. 


ഇടതു കോട്ടയായ കേരളവർമ്മയിൽ വിജയം നേടി ചരിത്രം കുറിച്ച ഗോപാലകൃഷ്‌ണൻ യുവമോർച്ചയുടെയും ബിജെപിയുടെയും വിവിധ ചുമതലകൾ വഹിച്ചപ്പോഴും തൃശൂർ തട്ടകമാക്കിയാണ് പ്രവർത്തിച്ചത്. 


സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിധി ഈ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന കടുത്ത പ്രതീക്ഷയിലാണ് ഇക്കുറി ബിജെപി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.