'സ്വപ്നയെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കെസി വേണുഗോപാൽ?, ആരോപണങ്ങളുമായി ബി. ഗോപാലകൃഷ്ണന്‍

സ്വപ്നയുടെ നിയമനത്തിൽ പങ്കുണ്ടോ എന്ന് തെളിയിക്കാൻ ബിജെപി നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. 

Last Updated : Jul 9, 2020, 02:19 PM IST
'സ്വപ്നയെ ഒളിപ്പിച്ച് വച്ചിരിക്കുന്നത് കെസി വേണുഗോപാൽ?, ആരോപണങ്ങളുമായി ബി. ഗോപാലകൃഷ്ണന്‍

ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്ന് സംശയിക്കുന്നതായും ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. 

കെ.സിയുടെ നേരിട്ടുളള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണെന്നും സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Also Read: മുഖ്യമന്ത്രി ശിവശങ്കറിനെ ഭയപ്പെടുന്നു; രാജി വച്ച് പുറത്തുപോവുക; രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്നും ആത്മാര്‍ഥതയുണ്ടാവില്ല എന്നത് യാഥാര്‍ഥ്യമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കെ.സി വേണുഗോപാല്‍ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ സംഭവത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ രംഗത്തെത്തി. ഗോപാലാകൃഷ്ണന്റെ ആരോപണം തെറ്റിധാരണാജനകമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കേസിൽ നിന്ന് വഴി തിരിച്ച് വിടാനുള്ള ശ്രമമാണിത്. സ്വപ്നയുടെ നിയമനത്തിൽ പങ്കുണ്ടോ എന്ന് തെളിയിക്കാൻ ബിജെപി നേതാവിനെ വെല്ലുവിളിക്കുന്നുവെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. 

Trending News