Thiruvananthapuram: മാധ്യമങ്ങൾ (Media) നടത്തിയ തെരഞ്ഞെടുപ്പ് സർവ്വേകൾ യുഡിഎഫിനെയും തന്നെയും തകർക്കാൻ ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) ഇന്ന് തിരുവനന്തപുരത്ത് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ് സർവ്വേയുടെ ഫലങ്ങൾ പുറത്ത്‌വിട്ടിരുന്നു. ഈ സർവ്വേയുടെ ഫലങ്ങളെല്ലാം തന്നെ എൽഡിഎഫിന് അനുകൂലമായി ആയിരുന്നു വന്നത്.
ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല (Ramesh Chennithala) ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നിഷ്‌പക്ഷരാണെന്ന് വരുത്തി തീർക്കാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും അവർ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത് യുഡിഎഫിനെ തകർക്കാനുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിക്ക് നൽകുന്നതിൽ ഒരു ശതമാനം പരിഗണന പോലും മാധ്യമങ്ങൾ യുഡിഎഫിന് നൽകുന്നില്ലെന്നും ഡൽഹിക്ക് (Delhi) സമാനമായി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പരസ്യങ്ങൾ നൽകിയും ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല എന്തൊരു മാധ്യമ ധർമ്മം എന്ന് ചോദിക്കുകയും ചെയ്‌തു.
കേരളത്തിലെ മാധ്യമങ്ങൾ മാധ്യമ (Media) ധർമ്മത്തെ മറന്ന് കൊണ്ട് പ്രവർത്തിച്ചിട്ടുണ്ടെന്ന് താൻ പറയുകയിലെന്ന പറഞ്ഞ ചെന്നിത്തല സർവേകൾ പരിശോധിച്ചാൽ മാധ്യമങ്ങൾ പക്ഷപാതം കാണിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കൂട്ടി ചേർത്തു.
താൻ സർക്കാരിനെതിരെ (Government) ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തന്നെ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അതെല്ലാം തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മറ്റ് ആരോപണങ്ങൾക്കൊന്നും തന്നെ തന്നെയും തന്റെ പാർട്ടിയെയും തകർക്കാൻ കഴിയില്ലെന്ന് മനസിലാക്കിയത് കൊണ്ടാണ് സർക്കാർ ഇപ്പോൾ തന്നെ തകർക്കാനായി അഭിപ്രായ സർവ്വേ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...