പത്തനംതിട്ട:  കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന്  ഭരണ കക്ഷിയും പ്രതിപക്ഷവും തകൃതിയായി  തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍  കേരള രാഷ്ട്രീയത്തെ ഒന്നാകെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി BJPഎത്തി...


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയായി മെട്രോമാൻ  (Metroman) ഇ ശ്രീധരനെ  (E Sreedharan) ഉയർത്തിക്കാട്ടിയിരിയ്ക്കുകയാണ്  BJP. വിജയയാത്രയ്ക്കിടെ BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran) ആണ് മഹത്തായ ഈ പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്. 


വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കവേയാണ് ദേശീയതലത്തില്‍പ്പോലും  ശ്രദ്ധ നേടിയ ഈ നിര്‍ണ്ണായക പ്രഖ്യാപനം.  സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവ് ഇതുവരെ ബിജെപിയ്ക്കുണ്ടായിരുന്നില്ല. ആ പരമ്പരയാണ് ഇക്കുറി മാറ്റിയിരിയ്ക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്. 


 കേരളത്തിന്‍റെ വികസനമുരടിപ്പിന് അറുതി വരുത്താനാണ്  ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് എന്നും സുരേന്ദ്രൻ പറഞ്ഞു.  കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം  ഇ ശ്രീധരന്‍റെ നേട്ടങ്ങളാണ്.  അദ്ദേഹം മുഖ്യമന്ത്രിയായാൽ കേരളത്തിന്‍റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.


Also read: E Sreedharan: അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ എതിർപ്പില്ല,​ഗവർണറാകില്ലെന്നും മെട്രോമാൻ


ആവേശകരമായ ത്രികോണ മത്സരമാണ്‌ ഇക്കുറി കേരളത്തില അരങ്ങേറുക.  LDF, UDF എന്നീ  പ്രമുഖ മുന്നണികള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട്  നിരവധി പ്രമുഖരെയാണ് BJP ഇക്കുറി മത്സരരംഗത്തിറക്കുന്നത്.  റിട്ടയേര്‍ഡ്  IAS, IPS, ജഡ്ജിമാര്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങുമ്പോള്‍  ഇത്തവണ തിരഞ്ഞെടുപ്പ് പൊടിപൊടിക്കും....  


Also read: Assembly Election 2021: കേരളം ഏ​പ്രി​ല്‍ 6​ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 2​ന്


ചരിത്രത്തില്‍ ഒരിയ്ക്കലും കാണാത്ത വാശിയേറിയ പോരാട്ടത്തിനാണ് കേരളത്തില്‍ കളമൊരുങ്ങുന്നത്.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.