Kerala Assembly Election 2021: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം കൂടി അവസരം
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് രേഖപ്പെടുത്താനുള്ള അവസരം അവസാനിക്കുന്നു.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് രേഖപ്പെടുത്താനുള്ള അവസരം അവസാനിക്കുന്നു.
മാര്‍ച്ച് ഒന്‍പതിന് ചൊവ്വാഴ്ചയോടെ പേരു ചേര്‍ക്കുന്നവര്‍ക്ക്കൂടി മാത്രമേ ഇത്തവണ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കൂ. 2021 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്കാണ് വോട്ട് ചേര്‍ക്കാന്‍ അര്‍ഹത. മാര്‍ച്ച് ഒന്‍പതിന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കൂ.
നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്. വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും കുടുംബങ്ങളില്‍ ആരുടെയെങ്കിലും വോട്ടര്‍ പട്ടികയിലെ (Voters list) നമ്പരും നല്‍കണം.
കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു എന്ന കാരണത്താല്‍ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. ഇത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
nvsp.in വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും സൗകര്യമുണ്ട്. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലിനു പുറമെ, വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും സാധിക്കും.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സു തികയുന്ന എല്ലാവരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ലക്ഷ്യം. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിൽ 2,67,31,509 പേര്‍ക്കാണ് വോട്ടവകാശമുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...