Kochi: സംസ്ഥാനത്ത് ഉദിച്ചുവരുന്ന പുതിയ മുന്നണിയായ ട്വന്‍റി 20യ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി നടന്‍ ശ്രീനിവാസന്‍...
ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ജനകീയ മുന്നണി ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളതെന്നും നടന്‍ ശ്രീനിവാസന്‍ (Sreenivasan) വ്യക്തമാക്കി. ഇന്ന് നടക്കുന്ന ട്വന്‍റി 20 (Twenty 20) യുടെ സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിലും ശ്രീനിവാസന്‍ പങ്കെടുക്കും.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ (Kerala Assembly Election 2021) മത്സരിക്കുകയില്ല എന്നകാര്യവും അദ്ദേഹം അറിയിച്ചു. ട്വന്‍റി 20 സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ നിയമസഭ തിരെഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ട്വന്‍റി 20 നേത്യത്വം പിറവം മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ ശ്രീനിവാസനെ സമീപിച്ചിരുന്നതായാണ് സൂചന. എന്നാല്‍ മത്സരരംഗത്ത് താന്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
കേരളത്തിന് തന്നെ മാത്യകയാക്കാവുന്നതാണ് ട്വന്‍റി 20. അതിനാലാണ് താന്‍ ആ പാര്‍ട്ടിയ്ക്ക് പിന്തുണ നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ശക്തവും വ്യക്തവുമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന നടനാണ് ശ്രീനിവാസന്‍. പല കാര്യങ്ങളിലും അദ്ദേഹത്തിന്‍റെ വ്യത്യസ്ത നിലപാട് വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.
Also read: Kerala Assembly Election 2021: ഇനി കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കൺ സഞ്ജു സാംസൺ; ശ്രീധരനെ ഒഴിവാക്കി
'മെട്രോമാൻ' ഇ ശ്രീധരനും ജേക്കബ് തോമസും BJPയില്‍ ചേര്‍ന്നതിനേയും അദ്ദേഹം പരാമര്‍ശിച്ചു. ഇരുവരും ട്വന്‍റി 20യില്‍ വന്നിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിലായി രാഷ്ട്രീയ പ്രവേശനം നേടിയ സിനിമ താരങ്ങൾ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ മൂന്നു മുന്നണികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് ട്വന്‍റി 20യുടെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...