Kerala Assembly Election 2021: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ (BJP) പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് ദേശീയ നേതാക്കൾ കേരളത്തിൽ എത്തുന്നുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ തുടക്കമെന്നോണം  ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് (Biplab Kumar Deb) ഇന്ന് കേരളത്തിലെത്തും.  രാവിലെ 10:45 ന്  അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട്.  രാവിലെ 11:20 ഓടെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുണ്ട്.  


തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം കാട്ടാക്കട, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷനുകള്‍ എന്നിവ ഉദ്‌ഘാടനം ചെയ്യും.  ശേഷം കോവളം, അരുവിക്കര മണ്ഡലം  തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.


Also Read: ബിപ്ലവ് കുമാർ ദേബ് വരാപ്പുഴയില്‍; ശ്രീജിത്തിന്‍റെ കുടുംബത്തിനു 5 ലക്ഷം രൂപ ധനസഹായം


വൈകുന്നേരം 4 മണിക്ക് ബിജെപിയുടെ കാട്ടാക്കടയിലെ സ്ഥാനാർത്ഥിയായ (BJP Candidate) പി.കെ.കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ബിപ്ലവ് ഉദ്ഘാടനം ചെയ്യും.  


അതുപോലെതന്നെ 6:30 ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ (VV Rajesh) തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തിലെ തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യും. 


അതിന് ശേഷം 7:20 ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ  തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം രാത്രിതന്നെ ത്രിപുരയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.