തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാക്കും. ഇന്നു മുതല്‍ മൂന്ന് ദിവസം ചര്‍ച്ചകള്‍ നടക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബജറ്റ് ചര്‍ച്ചയില്‍ നേതാക്കളുടെ ധൂര്‍ത്ത് ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. സ്പീക്കറുടെ കണ്ണട വിവാദവു൦ ധനമന്ത്രിയുടെ ആയുര്‍വേദ ചികിത്‌സയും വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. കൂടാതെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നിരാശാജനകമാണെന്ന നിലപാടിലാണ് പ്രതിപക്ഷം.


ചിലവുചുരുക്കല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി തോമസ് ഐസക് തന്നെ വിവാദത്തില്‍ കുടുങ്ങിയെന്നതാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ കണ്ണട വിവാദം, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ കണ്ണട വിവാദം, ധനമന്ത്രിയുടെ ആയുര്‍വേദ ചികിത്സ തുടങ്ങി ഇത്തവണ പ്രതിപക്ഷത്തിന് അവസരമേറെയാണ്.
സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മെഡിക്കല്‍ റീഇംബെഴ്സ്മെന്‍റ് ഇനത്തില്‍ 4,25,594 രൂപയാണ് സ്പീക്കര്‍ കൈപ്പറ്റിയത്. 


മുന്‍പ്, 28,800 രൂപയുടെ കണ്ണട വാങ്ങി ആരോഗ്യ മന്ത്രി കെ.കെ ശൈലജയും വിവാദത്തിലായിരുന്നു. ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.