തിരുവനന്തപുരം: കഴിഞ്ഞ 21ന് നടന്ന സംസ്ഥാനത്തെ 5 നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 8നാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. രാവിലെ എട്ടരയോടെ ആദ്യഫലസൂചനകൾ പുറത്തുവരും. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 


രാവിലെ 8 മണിയോടെ വരണാധികാരിയുടെ സാന്നിധ്യത്തില്‍ സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറന്ന് യന്ത്രങ്ങളും വിവി പാറ്റും കൗണ്ടി൦ഗ് ടേബിളുകളിലേക്ക് മാറ്റും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ കൗണ്ടി൦ഗ് ടേബിളുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാകും യന്ത്രങ്ങള്‍ പുറത്തെടുക്കുക. 


ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകളാണ്. ശേഷം മാത്രമേ ഇ.വി.എമ്മുകളിലേക്ക് കടക്കൂ. അതേസമയം, ഓരോ മണ്ഡലത്തിലെയും ബൂത്തുകളുടെ എണ്ണം അനുസരിച്ചാകും റൗണ്ടുകളുടെ എണ്ണം. വട്ടിയൂര്‍ക്കാവ് 12, അരൂര്‍ 14, കോന്നി 16, മഞ്ചേശ്വര൦ 17, എറണാകുള൦ 10 ഉം റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.


അതേസമയം, പുറത്തുവരുന്ന എക്സിറ്റ് പോള്‍ സൂചനകള്‍ അനുസരിച്ച് മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതിനാല്‍ അന്തിമഫലം അറിയാന്‍ അവസാന റൗണ്ട് വരെ കാത്തിരിക്കണം.. 


അതേസമയം, സംസ്ഥാനത്തെ 5 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 69.93% പോളിംഗ് നടന്നിരുന്നു. 


വട്ടിയൂര്‍ക്കാവ് 62.66%, അരൂര്‍ 80.47%, കോന്നി 70.07%, മഞ്ചേശ്വര൦ 75.78%, എറണാകുള൦ 57.9%  എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിംഗ്.