ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം (Thiruvonam) ആഘോഷിക്കുകയാണ്. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് (Malayali) ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള (Onam) മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ (Celebrations) ആരവമുയരുന്ന ദിവസമാണ് ഇന്ന്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇക്കുറിയും ഓണം. അതുകൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. അകലം പാലിച്ച്, ഹൃദയം ചേർത്തു പിടിച്ച് ഓണം ആഘോഷിക്കുകയാണ് മലയാളികൾ. കഷ്ടത ഏറെ നിറഞ്ഞ ഈ കോവിഡ് (Covid 19) കാലത്ത് മലയാളി ഏറെ ജാഗ്രതയോടെയാണ് ഓണം ആഘോഷിക്കാൻ പോകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ (Kerala Government) നിർദേശങ്ങൾ പാലിച്ചുവേണം ആഘോഷങ്ങൾ.


Also Read: Onam 2021: മുഖ്യമന്ത്രിയും ഗവര്‍ണറും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു


കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓര്‍മ പുതുക്കൽ കൂടിയാണ് ഈ ദിനം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്ക്കും. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്നകാലം. 


Also Read: Onam 2021: ഓണ സദ്യ അടിപൊളിയാക്കാം, തലസ്ഥാനത്ത് ഒരുങ്ങുന്നത് 107 ഓണച്ചന്തകൾ


വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ച് നാമെല്ലാം കേട്ടിരിക്കുന്ന ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.


Also Read: Onam 2021: കേരളത്തിൽ മൂന്നാഴ്ച ലോക്ക്ഡൗൺ ഇല്ല; ഓണ വിപണികൾ ഇന്ന് മുതൽ തുറന്നിടും 


പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസമാണ് ഓണമെന്നും സങ്കൽപ്പമുണ്ട്‌.


Also Read: Onam 2021: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി M K സ്റ്റാലിന്‍


ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.


Also Read: Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം


മഹാമാരിക്കും ദുരിതങ്ങൾക്കും ഇടയിൽ നിന്നുകൊണ്ടുള്ള ഈ ഓണ ദിനങ്ങളെ നമുക്ക് കരുതലോടെയും സുരക്ഷയോടെയും വരവേൽക്കാം. എല്ലാ മലയാളികള്‍ക്കും സീ ഹിന്ദുസ്ഥാന്‍ മലയാളത്തിന്‍റെ ഓണാശംസകള്‍!!


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.