Onam 2021: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി M K സ്റ്റാലിന്‍

Written by - Zee Malayalam News Desk | Last Updated : Aug 20, 2021, 03:35 PM IST
  • മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍.
  • സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണമെന്ന് അഭിപ്രായപ്പെട്ട സ്റ്റാലിന്‍, ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു
Onam 2021: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന്  തമിഴ്‌നാട്‌  മുഖ്യമന്ത്രി  M K സ്റ്റാലിന്‍

Onam 2021: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന്  തമിഴ്‌നാട്‌  മുഖ്യമന്ത്രി  M K സ്റ്റാലിന്‍

Chennai: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. 

സ്‌നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും അടയാളമാണ് ഓണമെന്ന്  അഭിപ്രായപ്പെട്ട സ്റ്റാലിന്‍,  ആരോഗ്യത്തോടെയും അഭിവൃദ്ധിയോടെയും ജീവിക്കാന്‍  എല്ലാവര്‍ക്കും കഴിയട്ടെയെന്നും ആശംസിച്ചു.  കൂടാതെ,  തമിഴ്‌നാട്ടില്‍ താമസിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ (M K Stalin) പ്രത്യേക ഓണാശംസ അറിയിച്ചു.

ആദ്യമായി മുഖ്യമന്ത്രി പദത്തില്‍ എത്തിയ സ്റ്റാലിന്‍ നടപ്പാക്കിയ പല നടപടികളും ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിയ്ക്കുകയാണ് 

Also Read: Uthradam 2021: ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിൽ മലയാളികൾ

അടുത്തിടെ  നടന്ന ഒരു സര്‍വേ പ്രകാരം  രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി  സ്റ്റാലിനാണ്  തിരഞ്ഞെടുക്കപ്പെട്ടത്. സര്‍വേയില്‍  പങ്കെടുത്ത 42% പേരുടെ പിന്തുണയാണ് സ്റ്റാലിന് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാം സ്ഥാനം ലഭിച്ചിരുന്നു.

മലയാളികള്‍ ഇന്ന് ഉത്രാടം ആഘോഘിക്കുകയാണ്.  മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക്  ഉത്രാട ദിന ആശംസകള്‍ നേര്‍ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News