രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നു, ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം ഇന്ന്
എല്ലാ കണ്ണുകളും ജോസ് കെ മാണിയിലേയ്ക്ക്... ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തങ്ങളുടെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും....
Kottayam: എല്ലാ കണ്ണുകളും ജോസ് കെ മാണിയിലേയ്ക്ക്... ആകാംഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ട്ട് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തങ്ങളുടെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും....
രാവിലെ 11മണിയ്ക്കാണ് നിര്‍ണ്ണായക തീരുമാനം പുറത്തു വരിക. ജോസ് കെ.മാണി (Jose K Mani) കോട്ടയത്ത് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാകും.
കെ. എം. മാണി (K M Mani)യുടെ മരണ ശേഷം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടി പിളര്‍ന്നതും, യുഡിഎഫില്‍ (UDF) നിന്ന് ജോസ് വിഭാഗത്തെ പുറത്താക്കിയതുമെല്ലാം രാഷ്ട്രീയ കേരളത്തില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് വിടുന്നതിനു മുന്നേ തന്നെ ജോസ് വിഭാഗം എല്‍ഡിഎഫിലേക്ക് (LDF) ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു.എന്നാല്‍, ഇത് സംംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായപ്പോഴും ഇടതു നേതാക്കളോ ജോസ് കെ മാണിയോ ഇത് സംബന്ധിച്ച് യാതൊരു വിധ സൂചനയും നല്‍കിയിരുന്നില്ല.
തുടക്കത്തില്‍ ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ എതിര്‍ത്ത സിപിഐയുടെ നിലപാടും കാര്യങ്ങള്‍ നീളുന്നതിന് കാരണമായി. ജോസ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിച്ചിട്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വവും കോട്ടയം ജില്ലാ കമ്മിറ്റിയുമെല്ലാം ശക്തമായ നിലപാടെടുത്തിരുന്നു. അതേസമയം, ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയിരുന്നു.
തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുന്ന അവസരത്തില്‍ ജോസ് കെ.മാണി വിഭാഗം എല്ഡഎഫിലേക്ക് എന്ന സൂചനയാണ് ലഭിക്കുന്നത്.
എന്നാല്‍, ഇതിനിടെ ജോസ് കെ.മാണി വിഭാഗം എല്ഡഎഫിലേയ്ക്ക് പോകില്ലെന്ന സൂചന നല്‍കി BJP സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇത് മറ്റു പല അഭ്യൂഹങ്ങള്‍ക്കും വഴിതെളിച്ചു. ജോസ് കെ.മാണി വിഭാഗം NDAയില്‍ ചേരുമെന്ന് പി ജെ ജോസഫും (P J Joseph) ആരോപിച്ചിരുന്നു.
Also read: പാലാ നഷ്ടമായാല്‍ ആത്മാവ് നഷ്ടം, മുന്നണി തീരുമാനം വെള്ളിയാഴ്ചയ്ക്കകം; ജോസ് കെ മാണി
ജോസ് കെ.മാണി എങ്ങോട്ട് എന്ന ചോദ്യം രാഷ്ട്രീയ കേരളം ഉന്നയിക്കുമ്പോള്‍ അത് സ്വയം വ്യക്തമാക്കുക യാണ് ഇന്ന് ജോസ് കെ മാണി...
രാഷ്ട്രീയ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ കേരളത്തില്‍ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് (എം). ജോസ് കെ മാണിയുടെ തീരുമാനം അത് എന്തായാലും വരും ദിവസങ്ങളില്‍ പല നിര്‍ണായക മാറ്റങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ കേരളം സാക്ഷിയാകുമെന്നുറപ്പ്...