പാലാ നഷ്ടമായാല്‍ ആത്മാവ് നഷ്ടം, മുന്നണി തീരുമാനം വെള്ളിയാഴ്ചയ്ക്കകം; ജോസ് കെ മാണി

കേരള കോണ്‍ഗ്രസ്  (എം) തങ്ങളുടെ  രാഷ്ട്രീയ നിലപാട് സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന്  മുന്‍പ്  ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപ്രസക്തമെന്ന്  ജോസ് കെ.മാണി (Jose K Mani).

Last Updated : Oct 12, 2020, 07:01 PM IST
  • ഒക്‌ടോബര്‍ 9ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിസ്ഥാനത്തില്‍ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാവും.
  • അതിന് മുന്‍പ് സീറ്റുകള്‍ സംബന്ധിച്ച സാങ്കല്‍പ്പിക ചര്‍ച്ചകളോട് പ്രതികരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും ജോസ് കെ മാണി
പാലാ നഷ്ടമായാല്‍ ആത്മാവ് നഷ്ടം, മുന്നണി തീരുമാനം വെള്ളിയാഴ്ചയ്ക്കകം; ജോസ് കെ മാണി

Kottayam: കേരള കോണ്‍ഗ്രസ്  (എം) തങ്ങളുടെ  രാഷ്ട്രീയ നിലപാട് സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന്  മുന്‍പ്  ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ തീര്‍ത്തും അപ്രസക്തമെന്ന്  ജോസ് കെ.മാണി (Jose K Mani).

ഒക്‌ടോബര്‍ 9ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിസ്ഥാനത്തില്‍ മുന്നണിപ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടാവും. അതിന് മുന്‍പ്  സീറ്റുകള്‍ സംബന്ധിച്ച സാങ്കല്‍പ്പിക ചര്‍ച്ചകളോട് പ്രതികരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.  

പാലാ (Pala) സീറ്റും  കേരള കോൺഗ്രസും  (Kerala Congress)തമ്മിലുളള ആത്മബന്ധം വളരെ വലുതാണ് പാർട്ടി നിലപാട് എടുത്ത ശേഷവും സീറ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ അഭിപ്രായം തുറന്ന് പറയും.  വെളളിയാഴ്‌ചക്കകം മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.

വെറുമൊരു പേരിനപ്പുറം പാലാ എന്നത് ഒരു ഹൃദയവികാരമാക്കിയത് കെഎം മാണിസാറാണെന്ന്  ജോസ് കെ മാണി പറഞ്ഞു. അത്തരമൊരു വികാരം എല്ലാവര്‍ക്കും ഉണ്ടാവുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് ജോസ് കെ മാണി LDFനൊപ്പം ചേരാനാണ് സാദ്ധ്യതകള്‍ ഏറെ.   LDFനൊപ്പംനിന്ന് 12 സീറ്റെങ്കിലും നേടുക എന്നതാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. അതില്‍ പാലായാണ് മുഖ്യം. പാലായും ജോസ് കെ മാണിയും തമ്മിലുള്ള വൈകാരിക ബന്ധം തന്നെ അതിനു കാരണം.  അതിനാൽ, പാലായടക്കം ആറുസീറ്റെങ്കിലും ജോസിന് നൽകാനാണ് സിപിഎമ്മിന്‍റെ  ശ്രമം.  

Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!

ഈ ബോധ്യം നിലവിലെ എംഎല്‍എ മാണി സി കാപ്പനുള്ളതിനാലാണ് പാലാ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നദ്ദേഹം പ്രഖ്യാപിച്ചത്. എന്നാല്‍, ആര്, എത്രത്തോളം തുണയ്ക്കുമെന്ന് ഉറപ്പില്ലാത്ത ഒരു യുദ്ധത്തിലാണ് കാപ്പൻ. ഈ യുദ്ധത്തില്‍ നോട്ടമിട്ടാണ് UDFനീങ്ങുന്നത്.  എന്‍ സിപി യ്ക്ക് രാജ്യസഭ സീറ്റ് നല്‍കി കാപ്പനെ അനുനയിപ്പിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരിയ്ക്കുകയാണ് .

Also read: ജോസ് കെ മാണി ഏതു പക്ഷത്തേയ്ക്ക്? ഇന്നറിയാം....!!

അതേസമയം, യുഡിഎഫില്‍ നിന്നും പുറത്തായത്തോടെ ജോസ് കെ മാണി എന്‍ഡിഎയില്‍ ചേരാനുള്ള നീക്കം നടത്തുന്നെന്ന ആരോപണവുമായി പി. ജെ. ജോസഫ് രംഗത്തെത്തിയിരുന്നു.  കേന്ദ്രമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ജോസിന്‍റെ നീക്കമെന്നും പി.ജെ. ജോസഫ് ആരോപിച്ചിരുന്നു.

Trending News