Kerala COVID Situation : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന 68% കോവിഡ് കേസുകൾ കേരളത്തിൽ നിന്ന്, സംസ്ഥാനം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് K സുരേന്ദ്രൻ
COVID 19 കേസിൽ 68 ശതമാനം കേരളത്തിൽ നിന്നാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി (TPR) 19ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേരളം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കേ.സുരേന്ദ്രൻ (K Surendran).
Thiruvananthapuram : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് (COVID 19) കേസിൽ 68 ശതമാനം കേരളത്തിൽ നിന്നാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി (TPR) 19ന് മുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേരളം ഇന്ത്യക്ക് അപമാനമാകുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കേ.സുരേന്ദ്രൻ (K Surendran). രാജ്യം കോവിഡിനെ പൊരുതി തൊൽപ്പിക്കുമ്പോൾ പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കകയാണെന്ന് കെ സുരേന്ദ്രൻ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
"കേരളത്തിൽ 31,445 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ വെറും 5,031 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൻ്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയിൽ വെറും 19 രോഗികൾ മാത്രം. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി തയ്യാറാകണം" എന്ന് കെ സുരേന്ദ്രൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ALSO READ : Covid 19: വീടുകളിൽ രോഗവ്യാപനം വർധിക്കുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
കേരളം 30,000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യമ്പോൾ രണ്ടാമതായി ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന മഹരാഷ്ടട്രയിൽ 5,000ത്തോളം മാത്രമാണ്. കേരളത്തിനെക്കാൾ എട്ടിരട്ടി വലുപ്പമുള്ള ഉത്തർ പ്രദേശിലാകട്ടെ ദിനംപ്രതി സ്ഥരീകരിക്കുന്നത് വെറും 19ത് കേസുമാണ് സുരേന്ദ്രൻ വ്യക്തമാക്കി. അതിനാൽ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് കേരളത്തിലെ കൊലയ്ക്ക് കൊടുക്കാതെ അനുചിതമായ നടപടികൾ സ്വീകരിക്കണമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
ALSO READ : Covid-19: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കാട്ടുന്നത് കടുത്ത അലംഭാവമെന്ന് രമേശ് ചെന്നിത്തല
അശാസ്ത്രീയമായ കോവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളുമാണ് കേരളത്തെ വൻദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പർ വൺ എന്ന പി.ആർ പ്രചരണത്തിന് വേണ്ടി കോടികൾ ചിലവഴിച്ച സംസ്ഥാന സർക്കാർ കേന്ദ്രം നൽകിയ വാക്സിൻ പോലും തങ്ങളുടെ ഇഷ്ടക്കാർക്കാണ് വിതരണം ചെയ്തതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ALSO READ : Kerala Covid 19 : കേരളത്തിലെ രൂക്ഷമായ കോവിഡ് വ്യാപനത്തിൽ സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ
മുൻഗണനാക്രമങ്ങൾ തെറ്റിച്ച് ഭരിക്കുന്ന പാർട്ടിക്കാർ വാക്സിൻ എടുക്കുന്നത് നോക്കി നിൽക്കാനായിരുന്നു മലയാളികളുടെ യോഗം. വാക്സിൻ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തിരിച്ചടിയായി. വാക്സിൻ സ്വീകരിച്ച 20,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി. കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസർക്കാരിൻ്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താൻ ഇടയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...