Thiruvananthapuram : സംസ്ഥാനത്ത് കോവിഡ് പരിശോധന വർദ്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി VP Joy. രണ്ടര ലക്ഷം പേരിൽ അടുത്ത രണ്ട് ദിവസങ്ങളിലായിപരിശോധന നടത്തുമെന്ന് വി.പി ജോയി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. High Risk ശ്രേണിയിലുള്ളവർക്കാണ് കോവിഡ് പരിശോധന പ്രത്യേരകമായി വ്യാപിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് നിലവിൽ 7,25,300 ഡോസ് കോലിഡ് വാക്‌സിനെ സ്‌റ്റോക്കുണള്ളൂ എന്ന് ചീഫ് സെക്രട്ടറി. ഒരു കോടി വാക്‌സിൻ ഡോസ് കൂടി സംസ്ഥാനത്തിന് ആവശ്യമായുണ്ട്. ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്‌സിൻ ലഭിച്ചു. അടുത്ത ദിവസങ്ങളിലായി കൂടുതൽ വാക്‌സിൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു. നിലിവൽ 50 ലക്ഷം പേ‍ർക്കാണ് ഇതുവരെ കോവിഡ് വാക്സിൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കും. 


ALSO READ : Kerala Covid Update : സംസ്ഥാനത്ത് ഇന്നും 8000 ത്തിന് മുകളിൽ കോവിഡ് കേസുകൾ, നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ


വിവാഹ ചടങ്ങൾക്ക് അനുമതി ആവശ്യമില്ല പക്ഷെ മുൻകൂറായി അറിയിക്കണം. ബാറുകൾക്ക് 9 മണിക്ക് മുകളിൽ പ്രവ‍ത്തിക്കാൻ സാധിക്കില്ല. തിയറ്ററുകളുടെ പ്രവ‍ർത്തനം സക്കൻഡോ ഷോകൾ ഒഴുവാക്കി 9 മണി വരെയായി ചുരുക്കി. ബസുകളിൽ ഇരുന്ന് മാത്രമെ യാത്രകൾ അനുവദിക്കൂ. 


തൃശ്ശൂർ പൂരം നടത്തുന്ന മൈതാനം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം 16000 പേർക്ക് പങ്കെടുക്കാൻ സാധിക്കും. പാസ്സ് നൽകി ആളുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.


ALSO READ : പിടിച്ചുകെട്ടാനാകാതെ കൊവിഡ്; സംസ്ഥാനം വീണ്ടും അടച്ചിടലിലേക്ക്?


കടകൾ ഓൺലൈൻ ഡെലിവറി കൂട്ടും. അടുത്ത രണ്ടാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള പൊതു പരിപാടികൾ സംബന്ധിച്ച് വിശദാംശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകണം.


ട്യൂഷൻ ക്ലാസുകൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു നടത്തണം. പൊതു പരിപാടികളിൽ പരമാവധി പങ്കാളിത്തം 150 പേർക്കും അടച്ചിട്ട മുറിയിൽ 75 പേർക്കുമാണ്. പരീക്ഷകൾക്കായി കുട്ടികൾക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.


ALSO READ : Vaccination Festival മറ്റൊരു തട്ടിപ്പ്, കേന്ദ്രത്തിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി


ടെസ്റ്റ് പോസിറ്റിവിറ്റി സംസ്ഥാനത്ത് 13 ശതമാനത്തിന് മുകളിലായി വർദ്ധിക്കുകയാണ്. 45 വയസിന് താഴെയുള്ളവരിൽ പരിശോധന കൂട്ടും. ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണം. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക