Thiruvananthapuram : കേരളത്തില്‍ ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 (Covid 19) രോഗബാധ സ്ഥിരീകരിച്ചു. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. നേരിയ തോതിൽ കുറവ് വന്നിരുന്ന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും 7000 ത്തിനോട് അടുക്കുന്നത് സംസ്ഥാനത്തെ വീണ്ടും ആശങ്കയിൽ ആക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും ഉയരുന്നതും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

16 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതോടെ ആകെ മരണം 4783 ആയി. കോഴിക്കോട് 1271, എറണാകുളം 842 (Ernakulam) , മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ കോവിഡ് രോഗബാധിതരുടെ കണക്ക്.


ALSO READ: Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?


അടുത്തിടെ യുകെ (103) (UK), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിരുന്നു. ഈ പതിനൊന്ന് പേരും വിദഗ്ദ്ധ ചികിത്സയിൽ കഴിയുകയാണ്.


കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി  (Test Positivity) നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 


ALSO READ: Covid Second wave: പുറത്ത് നിന്ന് വരുന്നവർ കേരളത്തിൽ എത്രദിവസം ക്വാറൻറീനിൽ കഴിയണം? മാറ്റം വരുത്തിയ നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?


ഞായറാഴ്ച രോഗം  (Covid 19)  സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.


ALSO READ: Covid 19 Second Wave: ഒന്നര ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് രോഗബാധ; രാജ്യം കടുത്ത ആശങ്കയിൽ


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.