Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath
Love Jihad ൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് UP മുഖ്യമന്ത്രി Yogi Adityanath. കാസർഗോഡ് BJP സംസ്ഥാന അധ്യക്ഷൻ K Surendran നയിക്കുന്ന Vijay Yatra ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യോഗി സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
Kasaragod : Love Jihad ൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി Yogi Adityanath. യുപിയിൽ നടപ്പാക്കിയത് പോലെ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നതിന് പകരം കേരളത്തിലെ സർക്കാർ ഉറങ്ങുകയാണെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. കാസർഗോഡ് BJP സംസ്ഥാന അധ്യക്ഷൻ K Surendran നയിക്കുന്ന Vijay Yatra ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് യോഗി സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്ന് 2009ൽ കേരള ഹൈക്കോടതി സക്കാരിനെ അറിയിച്ചതാണെന്നും എന്നാൽ സംസ്ഥാന സർക്കാർ അത് പരിശോധിക്കാൻ പോലും തയ്യറായില്ലെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. എന്നാൽ തന്റെ യുപി സർക്കാർ ലൗ ജിഹാദും നിർബന്ധിത മതപരിവർത്തനെതിരെ നിയമം നടപ്പിലാക്കിയെന്ന് യോഗി അറിയിച്ചു. ലൗ ജിഹാദ് കേരളത്തെ ഒരു ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റിയെന്നും യോഗി അഭിപ്രായപ്പെട്ടു.
ALSO READ: Bjp Kerala Vijay Yatra ഇന്ന്, ഉത്തർ പ്രദേശ് മുഖ്യമന്ത്രി Yogi Adityanath ഉദ്ഘാടനം ചെയ്യും
ഇവയെലാം മുൻകണ്ട് കേരളത്തിന് ബിജെപി ആവശ്യമുണ്ടെന്നും സമൃദ്ധി മാത്രമല്ല ബിജെപി ഓരോ പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് യോഗി അറിയിച്ചു. കേരളത്തിലെ സർക്കാർ ജനവികാരത്തെ മാനിക്കാതെ അരാജകത്വം സൃഷ്ടിക്കുകയാണെന്നു യോഗി പറഞ്ഞു. അതിനുള്ള ഉദാഹരണമാണ് ശബരിമല സ്ത്രീപ്രവേശനമെന്ന് യോഗി ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റും കോൺഗ്രസും അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് യോഗി പറഞ്ഞു. ഇരുവർക്കും അഴിമതി മാത്രമെ നടത്താനറിയു എന്ന് യോഗി കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്ന് ആരംഭിക്കുന്ന ബിജെപിയുടെ വിജയ് യാത്ര മാർച്ച് ആറിന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബിജെപിയുടെ യാത്ര. രാവിലെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുടെ നിരവധി നേതാക്കളാണ് കേരളത്തിലേക്ക് എത്തുന്നത്.
ALSO READ: Kerala Assembly Election 2021: കേരളത്തിൽ താമര വിരിയിക്കാൻ കേന്ദ്ര നേതാക്കൾ എത്തുന്നു
കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ നീണ്ട നിര തന്നെ ഇനി വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പ്രചാരണത്തിനായി എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...