തിരുവനന്തപുരം: കൊവിഡ് മൂന്നാംതരം​ഗം ഉണ്ടായാൽ നേരിടുന്നതിന് ആക്ഷൻ പ്ലാൻ (Action plan) രൂപീകരിച്ച് സംസ്ഥാന സർക്കാർ. പരമാവധി പേർക്ക് വാക്സിൻ ഉറപ്പാക്കാൻ പദ്ധതി. പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം വരെ പേർക്ക് വാക്സിനേഷൻ (Vaccination) ഉറപ്പ് വരുത്തും. ഞായറാഴചയും അവധി ദിവസങ്ങളിലും വാക്സിൻ നൽകണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവി‍ഡിന്റെ മൂന്നാം തരം​ഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നത തല യോ​ഗം ചേർന്നിരുന്നു. മൂന്നാംതരം​ഗം ഉണ്ടായൽ നടപ്പാക്കേണ്ട ആക്ഷൻ പ്ലാൻ ആവിഷ്കരിച്ചു. തിങ്കളാഴ്ച മുതൽ പീഡിയാട്രിക് സൗകര്യങ്ങൾ ഉയർത്താൻ യോ​ഗത്തിൽ തീരുമാനമായി. മൂന്നാംതംരം​ഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ടാണ് പീഡിയാട്രിക് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.


ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്


ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കും. സർക്കാർ-സൗകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കും. കൊവിഡ് മാനദണ്ഡം പാലിക്കാതെ ഒരു പരിപാടിയും അനുവദിക്കരുത്. കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ജീവനക്കാരെയും സൗകര്യങ്ങളും വർധിപ്പിക്കും. സാധാരണക്കാർക്കായി വാക്സിൻ രജിസ്ട്രേഷൻ (Vaccine registration) ഡ്രൈവ് ആരംഭിക്കും.


സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെയും ലോക്ക്ഡൗണിന്റെയും ഫലമായി രണ്ടാം തരം​ഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്രതിദിന ഉത്പാദനം 60 മെട്രിക് ടൺ ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജൻ പ്ലാന്റുകൾ എത്രയും വേ​ഗം പൂർത്തിയാക്കേണ്ടതാണ്.


ALSO READ: India covid updates: രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,912 മരണം


ജില്ലാ തലത്തിൽ ആശുപത്രികളിൽ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായ സംവിധാനങ്ങളും സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെത്തന്നെ നൽകേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു പരിപാടിയും ആരോ​ഗ്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കരുതെന്ന് മന്ത്രി നിർദേശം നൽകി.


ഐസിയു ജീവനക്കാർക്ക് ഇടയ്ക്കിടെ വിദ​ഗ്ധ പരിശീലനം നൽകേണ്ടതാണ്. ആരോ​ഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ ഇൻഫെക്ഷൻ കൺട്രോൾ (Infection Control) പരിശീലനവും നൽകണം. കുടുംബത്തിലെ ഒരം​ഗത്തിൽ നിന്നും മറ്റുള്ളവരിലേക്ക് രോ​ഗം പകരുന്നവരുടെ എണ്ണം വർധിക്കുകയാണ്. അതിനാൽ കൂടുതൽ ജാ​ഗ്രത പുലർത്തണം. വീട്ടിൽ സൗകര്യങ്ങൾ കുറവുള്ളവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റാവുന്നതാണ്. പ്രായമായവർ, ​ഗുരുതര രോ​ഗങ്ങൾ ഉള്ളവർ എന്നീ ഹൈ റിസ്ക് വിഭാ​ഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തും. ആരോ​ഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്ര​ഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ തുടങ്ങിയ ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.