ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിനാവശ്യമായ ദുരിതാശ്വാസ നടപടികള്‍ രാജ്യത്തിന് സ്വീകരിക്കാനാകും. യുഎന്‍ സഹായ വാഗ്ദാനത്തോടാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രതികരണം.


അതേസമയം കേരള സര്‍ക്കാരിന് അയയ്ക്കുന്ന സാധന സാമഗ്രികള്‍ക്ക് ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. സന്നദ്ധ സംഘടനകള്‍ക്കും ഇളവ് ലഭിക്കും. വ്യക്തികള്‍ക്ക് അയയ്ക്കുന്നതില്‍ ഇളവില്ല.


അതേസമയം, കേന്ദ്രത്തിന്‍റെ ഈ നീക്കത്തിന് പിന്നില്‍ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി തരൂര്‍ നടത്തുന്ന വിദേശയാത്രയെന്ന് സൂചന. 


തിരുവനനന്തപുരം എംപിയായ ശശി തരൂര്‍ കേരളത്തിനായി ഐക്യരാഷ്ട്രസഭയുടെ സഹായം തേടാനായി വിദേശയാത്രയ്ക്ക് അനുമതി നേടിയിരുന്നു. അന്തരിച്ച മുന്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി കോഫി അന്നന്‍റെ വീട് സന്ദര്‍ശിച്ചശേഷം, ജനീവയിലെത്തി കേരളത്തിലെ പ്രളയത്തെക്കുറിച്ച്‌ ഐക്യരാഷ്ട്ര സഭയെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്യും.


കേന്ദ്രം കേരളത്തിന്‌ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് ഐക്യരാഷ്ട്ര സഭയുടെ സഹായം  വേണ്ടയെന്ന കേന്ദ്ര നിലപാട്.