തിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്തു. രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ച് സിവിൽ പോലീസ് ഓഫീസർമാരെയുമാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്.  ഉത്തരവ് കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ പുറപ്പെടുവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണം; ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോ​ഗ്യമന്ത്രി


സർവീസിൽനിന്നും നീക്കിയ ഏഴ് പേരും  കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ്.  ഗ്രേഡ് എഎസ്ഐമാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി (കണ്ണൂർ റൂറൽ), സിവിൽ പോലീസ് ഓഫീസർമാരായ നിഷാർ പ എ (കണ്ണൂർ സിറ്റി), ഷിബിൻ എംവൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി.എം (കാസർഗോഡ്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർഗോഡ്) എന്നിവരെയാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്.


Also Read: ഡൽഹിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു! ഇന്ന് യെല്ലോ അലർട്ട്; അസമിലും സ്ഥിതി ഗുരുതരം


ഇവർ മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പോലീസ് ഓഫീസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് സർവീസിൽ നിന്നും നീക്കം ചെയ്തത്.  ഇവരുടെ ഈ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പോലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.


പാലക്കാട് ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച  യുവതി അറസ്റ്റിൽ


ഒറ്റപ്പാലം വാണിയംകുളത്തെ  ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി പോലീസ് പിടിയിൽ. പാലക്കാട് തരൂർ സ്വദേശിയായ സുജിതയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.  കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 15 നായിരുന്നു.  സജിത മാല മോഷ്ടിച്ചത് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയാണ്.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, ഇതിൽ നിങ്ങളുമുണ്ടോ?


സജിതയെ കുടുക്കിയത് ജൂവലറിയിൽ സിസിടിവി ദൃശ്യങ്ങളാണ്.  സജിത സ്വർണ്ണമാല ജ്വല്ലറിയിൽ നിന്നും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സഹോദരിയുടെ കുട്ടിക്ക് സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സജിത അവിടെ വ്യാജ  പേരും വിലാസവുമായിരുന്നു നൽകിയിരുന്നത്.


ഇതിനു മുൻപും ഇത്തരം കേസിൽ സജിതയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ചതു വഴി നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനാണ് തൻ മോഷണം നടത്തിയതെന്നാണ് സജിത പോലീസിന് മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കുടുംബം അറിയാതെ ഗെയിം കളിച്ച് 5000 രൂപ നഷ്ടപ്പെട്ടെന്നും ഇതു കണ്ടെത്താൻ വഴിയില്ലാതെയാണ് മോഷണം നടത്തിയതെന്നും സുജിത കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.