Thiruvananthapuram : ടോക്കിയോ ഒളിമ്പിക്സിൽ (Tokyo Olympics 2020) നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സജൻ പ്രകാശന് (Sajan Prakash) കേരള പൊലീസിൽ (Kerala Police) സ്ഥാനക്കയറ്റം. അസിസ്റ്റന്റ് കമാഡന്റായിട്ടാണ് സ്ഥാനക്കയറ്റം ലഭിച്ചരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള പൊലീസിന്റെ പിന്തുണയ്ക്ക് താരം നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയിലൂടെയാണ് സജൻ കേരള പൊലീസിന് നന്ദി അറിയിച്ചത്.



ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈസിലാണ് സജൻ ഇന്ത്യയെ പ്രതിനിധീകരിച്ചത്.  ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം നീന്തൽ ഇനത്തിൽ നേരിട്ട് ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കുന്ന താരമാണ് സജൻ.


ALSO READ : Sajan Prakash Olympics Swimming : ഒളിംപിക്സ് നീന്തൽ 200 മീറ്ററിൽ മലയാളി താരം സജൻ പ്രകാശ് യോഗ്യത നേടിയില്ല, ഫിനിഷ് ചെയ്തത് 1:57.22 സെക്കൻറിൽ


മത്സരത്തിൽ ഹീറ്റ്സിൽ നാലാമതായിട്ടായിരുന്നു സജൻ ഫിനിഷ് ചെയ്തത്. എന്നാൽ യോഗ്യത നേടിയ റോമിൽ വെച്ച് നടന്ന സെറ്റെ കോളി ട്രോഫിയിലെ 1:56:38 പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.


ALSO READ : Tokyo Olympics 2020 : സാജൻ പ്രകാശന് നീന്തലിൽ ഒളിമ്പിക്സ് യോഗ്യത, നീന്തലിൽ ഒളിമ്പിക്സ് യോഗ്യത നേരിട്ട് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സാജൻ


ടോക്കിയോയിൽ രണ്ടാം തവണയാണ് സജൻ ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇറങ്ങുന്നത്. നേരിത്തെ റിയോ ഒളിമ്പിക്സിലാണ് സജൻ ഇന്ത്യക്കായി മത്സരിക്കാനിറങ്ങിയത്. അന്ന് നേരിട്ടല്ലായിരുന്നു സജന് ലഭിച്ച യോഗ്യത.


ALSO READ : Sajan Prakash: ഒളിമ്പ്യൻ സജൻ പ്രകാശിന് കേരള പോലീസ് നൽകിയ സ്വീകരണം


ഒളിമ്പിക്സിൽ പങ്കെടുത്ത സജന് വൻ സ്വീകരണമായിരുന്ന കേരള പൊലീസ് കഴിഞ്ഞ മാസം ഓഗസ്റ്റ 16ന് നൽകിയത്. നേരത്തെ കേരള പൊലീസിൽ ആംഡ് പൊലീസ് ഇൻസ്പെക്ടറായിരുന്നു സജൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക