Kerala Police Sports Quota യിൽ 43 ഹവിൽദാർ തസ്തികയിൽ ഒഴിവ്, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി September 10

Kerala Police Sports Quota ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Aug 18, 2021, 06:14 PM IST
  • 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്
  • നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും
  • ഹാന്‍റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും
  • അത്ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
Kerala Police Sports Quota യിൽ 43 ഹവിൽദാർ തസ്തികയിൽ ഒഴിവ്, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി September 10

Thiruvananthapuram : കേരളാ പോലീസ് സ്പോര്‍ട്സ് വിഭാഗത്തില്‍ (Kerala Police Sports Quota) ഹവില്‍ദാര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷെണിച്ചിരിക്കുന്നത്

നീന്തല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ക്ക് മാത്രവും ഹാന്‍റ്ബോള്‍, ഫുട്ബോള്‍ എന്നിവയില്‍ പുരുഷന്‍മാര്‍ക്ക് മാത്രവും അത്ലറ്റിക്, ബാസ്ക്കറ്റ് ബോള്‍, സൈക്ലിംഗ്, വോളിബോള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ALSO READ : Job Alert 2021: എൽ.ബി.എസിൽ തൊഴിലധിഷ്ടിത കോഴ്സുകൾ, പ്രോജക്റ്റ് ഫെല്ലോ ഒഴിവ്

ഒഴിവുകൾ ഇവയാണ്

അത്ലറ്റിക്സ്- പുരുഷന്മാർ- ഒഴിവുകൾ ക്രമത്തിൽ

1. 100 മീറ്റർ ഓട്ടം- 2
2. 200 മീറ്റർ ഓട്ടം- 1
3. 400 മീറ്റർ ഓട്ട-  2
4. 1,500 മീറ്റർ ഓട്ടം-1
5. 400 മീറ്റർ ഹർഡിൽസ്- 1 
6. ലോങ് ജമ്പ് -   1
7. ട്രിപ്പിൾ ജമ്പ് -  1

മുഴുവൻ 9 ഒഴിവുകൾ

അത്ലെറ്റിക്സ് വനിതകൾ

1. 100 മീറ്റർ ഓട്ടം- 2
2. 200 മീറ്റർ ഓട്ടം- 1
3. 400 മീറ്റർ ഓട്ട-  1
4. 800 മീറ്റഡ ഓട്ടം- 1
5. 1,500 മീറ്റർ ഓട്ടം-1
6. പോൾ വോൾട്ട് -1
7. ട്രിപ്പിൾ ജമ്പ് -  1
8. 10,000 മീറ്റർ നടത്തം - 2

മുഴുവൻ 10 ഒഴിവുകൾ

ബാസ്ക്കറ്റ് ബോൾ വനിതകൾ- പോസിഷിൻ

1. ഷൂട്ടിങ് ഗാർഡ് - 3 പോയിന്റ് ഷൂട്ടർ - 1
2. പവർ ഫോർവേർഡ്- ഹൈ/ലോ +പെരിമീറ്റർ ഷൂട്ടർ -1
3. സെന്റ്ർ- ടോളസ്റ്റ്- ലോ പോസ്റ്റ്- 2

മുഴുവൻ 4 ഒഴിവുകൾ

ബാസ്ക്കറ്റ് ബോൾ പുരുഷന്മാർ

1. പോയിന്റ് ഗാർഡ്- ബോൾ ഹാൻഡ്ലർ - 1
2. സെന്റർ- ടോളസ്റ്റ് ലോ പോസ്റ്റ്- 2

മുഴുവൻ 3 ഒഴിവുകൾ

ALSO READ : Employment News: കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്‍റ്, ബിരുദം യോഗ്യത

നീന്തൽ വനിത

1. 50,100,200 ബട്ടർഫ്ലൈ സ്ട്രോക്ക് -1
2. 50,100,200 ബ്രസ്റ്റ് സ്ട്രോക്ക് - 1
മുഴുവൻ 2 ഒഴിവുകൾ

ഹാൻഡ് ബോൾ പുരുഷന്മാർ

1. റൈറ്റ് ബാക്ക് - 1

ഒരു ഒഴിവ് മാത്രം

സൈക്ക്ലിങ്

1. പുരുഷന്മാർ - 2
2. വനിതകൾ - 2

ആകെ ഒഴിവുകൾ നാല്

വോളിബോൾ വനിതകൾ

1. അറ്റാക്കർ - 1
2. ബ്ലോക്കർ -1

ആകെ രണ്ട് ഒഴിവുകൾ

വോളിബോൾ പുരുഷന്മാർ

1. സെന്റർ ബ്ലോക്ക - 1
2. സെറ്റർ - 1
ആകെ രണ്ട് ഒഴിവുകൾ

ഫുട്ബോൾ പുരുഷന്മാർ
1. ഗോൾ കീപ്പർ - 1
2. സെന്റ്ർ ബാക്ക്-2
3. സെന്റർ ഹാഫ്-1
4. ഫോർവേർഡ് - 2

മുഴുവൻ ആറ് ഒഴിവുകൾ.

ALSO READ : UPSC EPFO Enforcement Officer Recruitment : ഇപിഎഫ്ഒ എൻഫോഴ്സ്മെന്റ് ഓഫീസർ റിക്രൂട്ട്മെന്റിനുള്ള പരീക്ഷ തിയതി UPSC പ്രഖ്യാപിച്ചു

യോഗ്യത

1. വ്യക്തിഗതമായ അത്ലറ്റിക്സ് ഇനത്തിൽ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരും, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകൾക്ക് പങ്കെടുത്തവരുമായിരിക്കണം

2. റിലെ പോലെയുള്ള അത്ലെറ്റിക്സ് ടീം ഇനത്തിൽ പങ്കെടുക്കുന്നർ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയവരും, സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മീറ്റുകൾക്ക് പങ്കെടുത്തവരുമായിരിക്കണം.

3. ഫുട്ബോൾ, ഹാൻഡ് ബോൾ തുടങ്ങിയ ഗെയിമുകൾക്കായി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അന്തർസംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ പങ്കെടുത്തവരായിരിക്കണം. കേരളത്തിലെ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് പോയവർക്കും പങ്കെടുക്കാം.

വിദ്യാഭ്യാസം

പ്ലസ് ടു നിബന്ധമാണ്

പ്രായം- 18ന് മുകളിലും 26 വയസിന് താഴെയുമായിരിക്കണം. എസ് സി വിഭാഗത്തിലുള്ളവർക്ക് 31 വയസ് വരെയും എസ് ടി വിഭാഗത്തിലുള്ളവർക്ക് 29 വയസുമാണ് ഏറ്റവും ഉയർന്ന പ്രായപരിധി.

ALSO READ : Kerala Police സെൻട്രൽ പോലീസ് ക്യാന്റീനിലേക്ക് അക്കൗണ്ട്സ് ഓഫീസറുടെ താത്കാലിക ഒഴിവ്, അക്കൗണ്ടിംഗ് മേഖലയിൽ നിന്നുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷ ഫോം കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഫോമിനോടൊപ്പം ഉദ്യോഗാർഥിയുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തി സെപ്റ്റംബർ 10ന് 5 മണിക്ക് മുമ്പ് ലഭിക്കത്തക്ക രീതിയിൽ പേരൂര്‍ക്കട സായുധ പോലീസ് സേനാഭവനിലേക്ക് അയക്കുക.

പോസ്റ്റ് കവറിന്റെ മുകളിലായി- APPLICATION FOR APPOINTMENT UNDER SPORTS QUOTA ------- (ഏത് വിഭാഗത്തിലേക്കാണോ ആ പേര് നൽകുക).

അപേക്ഷ അയക്കേണ്ട മേൽവിലാസം

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, 

സായുധ പോലീസ് സേനാഭവന്‍,

പേരൂര്‍ക്കട, തിരുവനന്തപുരം - 5 

വിജ്ഞാപനം, അപേക്ഷ ഫോറം, മറ്റു വിവരങ്ങള്‍ എന്നിവ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍ററിന്‍റെ ഫെയസ്ബുക്ക് പേജിലും കേരളാ പോലീസിന്‍റെ വെബ്സൈറ്റിലും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 
 

Trending News