തിരുവനന്തപുരം: തലസ്ഥാനത്ത് 'റോബിൻഹുഡ് മോഡലി'ൽ നടന്ന എ.ടി.എം കവർച്ചയുടെ അന്വേഷണം വിദേശത്തേക്കും. ഇതിനായി  ഐ.ജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള സൈബര്‍ വിദഗ്ധരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. ഇവർ മുംബൈയിലേക്ക് തിരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തട്ടിപ്പില്‍ രണ്ടു വിദേശികള്‍ക്കും പങ്കുണ്ടെന്നാണ് സൂചന. പോലീസിന്  ലഭിച്ച പ്രതികളുടെ ചിത്രങ്ങളില്‍ നിന്നാണ് രണ്ടുപേര്‍ വിദേശികളാണ് എന്ന്‍ മനസിലായത്‍. തട്ടിപ്പ് നടന്ന തിരുവനന്തപുരം വെള്ളയമ്പലത്തെ എ.ടി.എമ്മിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നാണ് പ്രതികളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചത്. അതേസമയം, സംഭവത്തില്‍ ഡി.ജി.പി ഇന്ന് ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.


തിരുവനന്തപുരം ആൽത്തറ എസ്ബിഐ എടിഎമ്മിൽനിന്നു മൂന്നു ദിവസങ്ങളിലായി വിവരങ്ങൾ ചോർത്തിയതായാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ജൂൺ 30, ജൂലൈ 3, ജൂലൈ 9 തീയതികളിൽ ഈ എടിഎം ഉപയോഗിച്ചവരുടെ അക്കൗണ്ടുകളിൽനിന്നാണു പണം നഷ്ടപ്പെട്ടത്.