കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കും. ഇത് സംബന്ധിച്ച് മറ്റന്നാള്‍ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്വേഷണസംഘത്തിന്റെ യോഗം നാളെ രാത്രി കൊച്ചിയില്‍ ചേരും.


ബിഷപ്പിനെ ഏറ്റുമാനൂരില്‍ വെച്ച് ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


വിജയ്‌ സാഖരെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യോഗം ചേര്‍ന്ന ശേഷമാകും അന്തിമ തീരുമാനം. 


അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ ഐജി നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള അന്വേഷണം പൂര്‍ത്തിയാക്കിയതായി പൊലീസ് സംഘം സൂചിപ്പിച്ചു.


കന്യാസ്ത്രീ മഠം വിട്ട രണ്ട് സ്ത്രീകള്‍ കൂടി ബിഷപ്പിനെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിഷപ്പിന്‍റെ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതിനാല്‍ വീണ്ടും മൊഴി എടുത്തശേഷമാകും അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ പൊലീസ് എത്തുക.