തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിൽ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 3,5, 6 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 


Also Read: Thrikkakkara By Election Result 2022 Live Updates: തൃക്കാക്കര ആർക്കൊപ്പം? വിധി ഇന്നറിയാം, വോട്ടെണ്ണൽ രാവിലെ 8 മുതൽ 


ആറാം തിയതിവരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. 04, 05 തീയതികളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും  06 ന്  ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്.


Also Read: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


ജൂൺ ആദ്യ ആഴ്ച തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഈ കാലയളവിൽ കനത്ത മഴ  ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. മറ്റു ജില്ലകളിൽ സാധാരണയെക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ എല്ലാ ജില്ലകളിലും ലഭിക്കുന്ന മഴയുടെ അളവ് കുറവ് ആയിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.