തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 55 പേർ മരിച്ചെന്ന് റവന്യൂമന്ത്രി (Revenue Minister) കെ രാജൻ (K Rajan). തുടർച്ചയായി പെയ്ത കനത്തമഴ രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്ത മുന്നറിയിപ്പ് (Disaster alert) നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം (Opposition) ആരോപിച്ചു. എന്നാൽ തീവ്രമഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് (IMD) വീഴ്ചയുണ്ടായെന്നും സർക്കാർ വിശദീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോട്ടയത്ത് ദുരന്തസമയത്ത് കേന്ദ്രം നൽകിയത് ഗ്രീൻ അലേർട്ട് മാത്രമാണ്. അതുകൊണ്ട് എൻഡിആർഎഫ് സംഘത്തെ ഓറഞ്ച് അലേർട്ട് ഉള്ളയിടങ്ങളിൽ വിന്യസിച്ചു. ഒക്ടോബർ 16 രാവിലെ പത്ത് വരെ എവിടേയും റെഡ് അലേർട്ട് നൽകിയിരുന്നില്ല. മോശം കാലാവസ്ഥ മൂലം വ്യോമ-നാവികസേന ഹെലികോപ്റ്ററുകൾക്ക് എത്താനായില്ല. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയതതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രവചനത്തില്‍ കേന്ദ്രത്തിന്റെ അറിയിപ്പാണ് സംസ്ഥാനം കണക്കിലെടുക്കുന്നതെന്നും അതവഗണിച്ചുകൊണ്ട് സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകില്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെല്ലോ അലർട്ട്


അതിനിടെ ദുരന്തനിവാരണ അതോറിറ്റി ചെയർമാനെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രംഗത്തെത്തി. ചെയർമാൻ ഓഖി സമയത്തും ഇപ്പോഴും വിദേശത്താണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി. അദ്ദേഹത്തിന് വിദേശകാര്യ വകുപ്പിൽ ജോലി നൽകുന്നതാണ് നല്ലത്. പ്രളയ മാപ്പിങ് ഫലപ്രദമായി തയ്യാറാക്കിയില്ലെന്നും പ്രതിപക്ഷ അംഗം കുറ്റപ്പെടുത്തി. കുസാറ്റിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും റെഡ് അലേർട്ട് കൊടുത്തത് ദുരന്തമുണ്ടായതിന് ശേഷമാണ്. ദുരിതാശ്വാസ നിധിയിൽ വന്ന 12,836 കോടിയിൽ ചെലവഴിച്ചത് 5,000 കോടി രൂപ മാത്രമാണെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.


Also Read: Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി


ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ (Disaster Response Authority Chairman) മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ് റവന്യുമന്ത്രി രാജൻ, പ്രതിപക്ഷ ആരോപണത്തെ തിരുത്തി. ദുരന്ത നിവാരണ അതോറിറ്റി പൂർണ സജ്ജമാണ്. പത്ത് ചുഴലിക്കാറ്റ് ഷെൽട്ടറുകൾ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. അത് തീരദേശത്താണ് സ്ഥാപിക്കുന്നത്. ഏഴിടത്ത് നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പാണ് സംസ്ഥാനം പാലിക്കുന്നത്. ദുരന്തമുണ്ടായ ഒരിടത്തും റെഡ് അലർട്ടോ ഓറഞ്ച് അലർട്ടോ ഉണ്ടായിരുന്നില്ല. മണ്ണിടിച്ചിലും (Landslide) പ്രളയവും (Flood) മൂലം ദുരന്ത ബാധിത പ്രദേശങ്ങളിൽ എത്താൻ കാലതാമസമുണ്ടായെന്നും മന്ത്രി ആവർത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.