Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert: തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 06:38 AM IST
  • സംസ്ഥാനത്ത് ഇന്നും മഴ കനക്കും
  • ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്
  • ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ട്
Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ (Heavy Rain) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Also Read: Mullapperiyar dam | മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ശക്തമായ നീരൊഴുക്ക്; ഡാമിൽ ജലനിരപ്പുയരുന്നു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നാളെ മുതൽ തുലാവർഷം (Kerala Rain Updates) ആരംഭിക്കും.  

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ വടക്കൻ കേരളത്തിലെ മലയോര മേഖലകളില്‍ ഇന്നലെ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂര്‍ ആറളം വഞ്ചിയം മേഖലയില്‍ മലവെള്ളപ്പാച്ചിലിനൊപ്പം വഞ്ചിയം പയ്യാവൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നു. പ്രദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News