Kerala Rain| ആശങ്കയുണർത്തി വീണ്ടും മഴ, പത്തനംതിട്ടയിൽ ഉരുൾ പൊട്ടൽ
അതേസമയം കോട്ടമണ്‍പാറയില്‍ കാര്‍ വെള്ളത്തിലൂടെ ഒലിച്ചുപോയി
തിരുവനന്തപുരം: ആശങ്കയുണർത്തി സംസ്ഥാനത്ത് വീണ്ടും മഴ. കഴിഞ്ഞ ഒരു മണിക്കൂറിനിടയിൽ 74 മില്ലി മീറ്റർ മഴയാണ് പെയ്തത്. അതിനിടയിൽ ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾ പൊട്ടിയത് വലിയ ആശങ്കയ്ക്കിടയാക്കി. ശക്തമായ മഴയിൽ എരുമേലിയിൽ തടയിണ തകർന്നു.
അതേസമയം കോട്ടമണ്‍പാറയില്‍ കാര്‍ വെള്ളത്തിലൂടെ ഒലിച്ചുപോയി. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയായി. മുണ്ടക്കയം ഭാഗത്തും ശക്തമായ മഴയാണുള്ളത് നിലവിൽ, വണ്ടം പതാലിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. എന്നാലിത് ജില്ലാ ഭരണകൂടം തള്ളി.
മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മുണ്ടക്കയം-എരുമേലി പാതയിൽ വെള്ളം കയറിയിട്ടുണ്ട്.ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ കൂട്ടിക്കൽ, എന്തയാർ, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയ്ക്ക് കാരണമായി. എന്നാൽ ഈ മേഖലയിൽ പെട്ടെന്ന് മഴ കുറഞ്ഞു.
ALSO READ: Heavy rain in Kerala | സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
കഴിഞ്ഞ ശനിയാഴ്ചയും കനത്ത മഴയാണ് തുടരുന്നത്. അതേസമയം എറണാകുളം, ഇടുക്കി,പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...