Kerala SSLC Exam Results 2023 : സംസ്ഥന എസ്എസ്എൽസി പരീക്ഷ ഫലം ഇന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. വൈകിട്ട് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിളിച്ച് ചേർക്കുന്ന വാർത്തസമ്മേളനത്തിലാണ് 2022-23 അധ്യായന വർഷത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുക. പത്ത് വിവിധ വെബ്സൈറ്റുകളിലൂടെ ഫലങ്ങൾ പുറത്ത് വിടുക. ഈ വെബ്സൈറ്റുകൾക്ക് പുറമെ സംസ്ഥാന സർക്കാരിന്റെ രണ്ട് ആപ്ലിക്കേഷനിലൂടെ വിദ്യാർഥികൾക്ക് ഫലം വേഗത്തിൽ അറിയാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മണിക്ക് മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് തങ്ങളുടെ ഫലങ്ങൾ ലഭിച്ച് തുടങ്ങൂ. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്), എഎച്ച്എസ്എൽസി എന്നീ ഫലങ്ങളും പരീക്ഷഭവൻ പുറത്ത് വിടും. പിആർഡി ലൈവ്, സഫലം 2023 എന്നീ ആപ്ലിക്കേഷനുകൾ വഴിയാണ് വിദ്യാർഥികൾക്ക് എസ് എസ് എൽ സി ഫലങ്ങൾ വേഗത്തിൽ അറിയാൻ സാധിക്കുക.


ALSO READ : Kerala SSLC Result 2023 : മൂന്ന് ക്ലിക്കിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം


ആപ്പ് വഴി എസ്എസ്എൽസി ഫലം അറിയാം


പിആർഡി ലൈവ്, സഫലം 2023 എന്നീ ആപ്പുകളാണ് വിദ്യാർഥികൾക്ക് എസ്എസ്എൽസി ഫലം അറിയാൻ വിദ്യാഭ്യാസ വകുപ്പ് സജ്ജപ്പെടുത്തിയിരിക്കുന്നത്. ഈ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റേറിലും ലഭ്യമാണ്. നാല് മണി മുതൽ ഈ ആപ്ലിക്കേഷനികളിലൂടെ ഫലം ലഭിച്ച് തുടങ്ങും


പിആർഡി ലൈവ് ആപ്പ്


സംസ്ഥാന സർക്കാരിന്റെ വിവരങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണ് പിആർഡി ലൈവ്. 


പിആർഡി ലൈവിൽ പ്രവേശിച്ചാൽ ഹോം പേജിൽ എസ്എസ്എൽസി ഫലങ്ങൾ ചുവപ്പിൽ രേഖപ്പെടുത്തിട്ടുണ്ട്.


അതിൽ ക്ലിക്ക് ചെയ്ത് മറ്റൊരു പേജിലേക്ക് പ്രവേശിക്കും. തുടർന്ന് നിങ്ങുളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നിർദേശിക്കുന്ന കോളത്തിൽ ചേർക്കുക.


സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.


സഫലം 2023 ആപ്പ്


വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് സഫലം. 


ആപ്പ് തുറക്കുമ്പോൾ തന്നെ എസ് എസ് എസ് എൽ സി, എച്ച്എസ്ഇ ഫലങ്ങളുടെ കോളങ്ങൾ കാണാം സാധിക്കും


അതിൽ നിന്നും എസ് എസ് എൽ സി തിരഞ്ഞെടുക്കുക


ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പരും ജനന തീയതി നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക


സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.


എസ്എസ്എൽസി ഫലങ്ങൾ അറിയാനുള്ള വെബ്സൈറ്റുകൾ


1. www.prd.kerala.gov.in


2. https://results.kerala.gov.in


3. https://examresults.kerala.gov.in


4. https://pareekshabhavan.kerala.gov.in


5. https://results.kite.kerala.gov.in


6. https://sslcexam.kerala.gov.in


7.  https://sslchiexam.kerala.gov.in (എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്))


8.  https://thslchiexam.kerala.gov.in (ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്))


9. https://thslcexam.kerala.gov.in (ടിഎച്ച്എസ്എൽസി)


10. https://ahslcexam.kerala.gov.in (എഎച്ച്എസ്എൽസി)


മൂന്ന് ക്ലിക്ക് ഫലം വേഗത്തിൽ അറിയാം


1. മുകളിൽ കൊടുത്തിരിക്കുന്ന  വെബ്സൈറ്റുകളിൽ പ്രവേശിക്കൂ (പരമാവധി നൽകിയിരിക്കുന്ന ലിങ്കുകളിലെ അവസാനത്തേത് ഉപയോഗിക്കുക. വലിയ ഒരു കൂട്ടം പേർ ഒരു വെബൈസ്റ്റുകളിലേക്ക് പ്രവേശിക്കുമ്പോൾ അത് ലോഡായി വരാൻ സമയം എടുക്കൂ)


2. എസ്എസ്എൽസി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോൾ നമ്പർ നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക. ഒപ്പം നിങ്ങളുടെ ജനനതീയതിയും താഴെയുള്ള കോളത്തിൽ രേഖപ്പെടുത്തുക


3. തുടർന്ന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന വരുന്ന പേജിൽ നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. ഭാവയിലെ ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.


ഫല അറിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഏത് സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഫലം തിരയുന്നതെങ്കിൽ അതിന്റെ ക്യാഷെ ക്ലിയർ ചെയ്യേണ്ടതാണ്. ഇത് നിങ്ങൾ യാതൊരു തടസവും കൂടാതെ വേഗത്തിൽ ഫലം ലഭ്യമാക്കാൻ സഹായിക്കുന്നതാണ്.


2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ് സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു എസ് എസ് എൽ സി വിജയശതമാനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.