Kerala SSLC Result 2023 : മൂന്ന് ക്ലിക്കിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

Kerala SSLC Result 2023 Websites : പത്ത് വിവിധ വെബ്സൈറ്റുകളിലൂടെയാണ് ഇത്തവണ സംസ്ഥാന എസ്എസ്എൽഎസി പരീക്ഷയുടെ ഫലം പുറത്ത് വിടുകയെന്ന് പരീക്ഷ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

Written by - Jenish Thomas | Last Updated : May 18, 2023, 08:52 PM IST
  • 4,19,128 വിദ്യാർഥികളാണ് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്
  • നാളെ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക പ്രഖ്യാപനം
  • പത്ത് വെബ്സൈറ്റുകളിലൂടെ ഫലം അറിയാൻ സാധിക്കും
  • എസ്എസ്എൽസിക്കൊപ്പം ടെക്നിക്കൽ എസ്എസ്എൽസിയുടെയും ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്
Kerala SSLC Result 2023 : മൂന്ന് ക്ലിക്കിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

Kerala SSLC Results 2023 : നേരത്തെ അറിയിച്ചതിലും ഒരു ദിവസം മുമ്പെ സംസ്ഥാന എസ്എസ്എൽസി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. നാളെ മെയ് 19ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി 2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നതാണ്. മൂന്ന് മണിക്ക് പിആർ ചേംബറിൽ വെച്ച് നടത്തുന്ന വാർത്തസമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടി എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തുന്നത്. 2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.

മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തുമെങ്കിലും നാല് മണിയോടെയാണ് ഫലങ്ങൾ വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ലഭിച്ച് തുടങ്ങുക. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്), എഎച്ച്എസ്എൽസി എന്നീ ഫലങ്ങളും പരീക്ഷഭവൻ പുറത്ത് വിടും.

ALSO READ : Kerala DHSE Result 2023 : പ്ലസ് ടു ഫലം എന്ന് എപ്പോൾ? ഫലപ്രഖ്യാപനത്തിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

എസ്എസ്എൽസി ഫലങ്ങൾ എവിടെ അറിയാം?

പത്ത് വെബ്സൈറ്റുകളിലൂടെ എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിക്കുന്നത്. ആറ് വെബ്സൈറ്റുകളിലൂടെ എസ്എസ്എൽസി ഫലങ്ങളും ബാക്കി സൈറ്റുകളിലൂടെ ടെക്നിക്കൽ എസ് എസ് എൽ സി ഫലങ്ങളും പ്രഖ്യാപിക്കുന്നതാണ്. മൂന്ന് മണിക്ക് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം നാല് മണി മുതൽക്കെ മാർക്ക് ഷീറ്റുകൾ ലഭിച്ച് തുടങ്ങൂ. ഈ വെബ്സൈറ്റുകൾക്ക് പുറമെ പിആർഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലൂടെ പരീക്ഷ ഫലങ്ങൾ അറിയാൻ സാധിക്കും.

1. www.prd.kerala.gov.in

2. https://results.kerala.gov.in

3. https://examresults.kerala.gov.in

4. https://pareekshabhavan.kerala.gov.in

5. https://results.kite.kerala.gov.in

6. https://sslcexam.kerala.gov.in

7. https://sslchiexam.kerala.gov.in (എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

8. https://thslchiexam.kerala.gov.in (ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

9. https://thslcexam.kerala.gov.in (ടിഎച്ച്എസ്എൽസി)

10. https://ahslcexam.kerala.gov.in (എഎച്ച്എസ്എൽസി)

മൂന്ന് ക്ലിക്ക് ഫലം വേഗത്തിൽ അറിയാം

1. മുകളിൽ കൊടുത്തിരിക്കുന്ന  വെബ്സൈറ്റുകളിൽ പ്രവേശിക്കൂ (പരമാവധി നൽകിയിരിക്കുന്ന ലിങ്കുകളിലെ അവസാനത്തേത് ഉപയോഗിക്കുക. വലിയ ഒരു കൂട്ടം പേർ ഒരു വെബൈസ്റ്റുകളിലേക്ക് പ്രവേശിക്കുമ്പോൾ അത് ലോഡായി വരാൻ സമയം എടുക്കൂ)

2. എസ്എസ്എൽസി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോൾ നമ്പർ നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക. ഒപ്പം നിങ്ങളുടെ ജനനതീയതിയും താഴെയുള്ള കോളത്തിൽ രേഖപ്പെടുത്തുക

3. തുടർന്ന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന വരുന്ന പേജിൽ നിങ്ങളുടെ ഫലം ലഭിക്കുന്നതാണ്. ഭാവയിലെ ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുക.

ഫല അറിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഏത് സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഫലം തിരയുന്നതെങ്കിൽ അതിന്റെ ക്യാഷെ ക്ലിയർ ചെയ്യേണ്ടതാണ്. ഇത് നിങ്ങൾ യാതൊരു തടസവും കൂടാതെ വേഗത്തിൽ ഫലം ലഭ്യമാക്കാൻ സഹായിക്കുന്നതാണ്.

2960 സെന്ററുകളിലായി 4,19,128 വിദ്യാർഥികളാണ് എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ് സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു എസ് എസ് എൽ സി വിജയശതമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News