തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിക്കുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഭരണഘടനാ നിയമപ്രകാരം കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ നിയമനിർമാണം നടത്തേണ്ടത്. 


ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലടക്കം സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്.


കോളനിവത്കരണത്തിന്‍റെ ഭാഗമായി വന്ന പേരാണ് കേരളയെന്നും കേരളത്തിന്‍റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പേര് കേരളം എന്നതാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. 


അതേസമയം, മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും  ഉടൻ ഇത് പ്രമേയമാകുമെന്ന് കരുതിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


ബുധനാഴ്ച രാവിലെ യു.ഡി.എഫ്. നിയമസഭാ കക്ഷിയോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിന്‍റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബംഗാൾ നിയമസഭ പാസാക്കിയ  പ്രമേയം കേന്ദ്രസർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല.