Kerala University ഐഎംകെ എംബിഎ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലൈ 17ന് രാത്രി 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്
തിരുവനന്തപുരം: കേരള സർവകലാശാലക്ക് (Kerala University) കീഴിൽ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള( ഐഎംകെ)യിൽ സിഎസ്എസ് സ്ട്രീമിൽ എംബിഎ(ജനറൽ), എംബിഎ(ടൂറിസം) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ (Online Application) ക്ഷണിച്ചു. അപേക്ഷകർക്ക് 2021ൽ കരസ്ഥമാക്കിയ സാധുവായ KMAT/CAT സ്കോർ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്.
www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലൈ 17ന് രാത്രി 10 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. പ്രസ്തുത തിയതിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷകരെയും ജൂലൈ 27, 28, 29 തിയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കും. പ്രവേശന പരീക്ഷ (Exam) (80 ശതമാനം), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ (20 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഓഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും.
തുടർന്ന് ഓഗസ്റ്റ് 16ന് ഐഎംകെയുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് കൗൺസിലിങ് നടത്തും. തുടർന്ന് ക്ലാസുകൾ ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും എസ് സി/എസ് ടി വിഭാഗത്തിന് 300 രൂപയും ആണ്. പ്രോസ്പെക്ടസ്, അപേക്ഷാ ഫോം (Application Fees) എന്നിവയുടെ വിശദാംശങ്ങൾക്ക് സർവകലാശാലയുടെ പോർട്ടൽ സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...