കേരള സർവ്വകലാശാല എക്സാമിനേഷൻ ചീഫ് സൂപ്രണ്ട് സ്ഥാനത്ത് നിന്നും നീക്കിയ, Dr. വിദ്യാ പണിക്കരെ പുനര്‍നിയമിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദ്യാ പണിക്കരെചെമ്പഴന്തി S N കോളേജിലെ അദ്ധ്യാപിക വിദ്യാ പണിക്കരെ കേരള സര്‍വകലാശാല നീക്കിയത്. 


ചട്ടങ്ങൾ വളച്ചൊടിച്ചു കൊണ്ടാണ് തൽസ്ഥാനത്തേക്ക് ഇവരെ പുനർനിയമിക്കാനുള്ള തീരുമാനം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് എടുത്തിരിക്കുന്നത്. അതിന്റെ പ്രാരംഭ ഘട്ടമെന്ന രീതിയിൽ 2020 മെയ് 7 ന് കൂടിയ സർവ്വകലാശാല എക്സാമിനേഷൻ സബ്-കമ്മിറ്റി, Dr. വിദ്യാ പണിക്കർക്ക് നേരെയുള്ള പരാമർശങ്ങൾ നീക്കിയിരുന്നു. 


സർവ്വകലാശാല പരീക്ഷകൾ കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കൃത്യമായി പായ്ക്ക് ചെയ്യണമെന്ന സർവ്വകലാശാല ചട്ടങ്ങൾ പാലിക്കാതെ അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ഉത്തരക്കടലാസുകൾ മറ്റൊരു വ്യക്തിയ്ക്ക് എടുത്തു കൊണ്ടു വീട്ടിൽ പോകാൻ കഴിയുന്ന തരത്തിൽ അവസരമൊരുക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ഒരു വ്യക്തിയെ, എന്തിന്റെ അടിസ്ഥാനത്തിലാണ് ആ സ്ഥാനത്തേക്ക് വീണ്ടും നിയമിക്കാൻ സർവ്വകലാശാല തീരുമാനിച്ചിരിക്കുന്നത്. 


'മനുഷ്യത്വത്തിന്‍റെ പേരില്‍ സഹായിച്ചു, അത് അടഞ്ഞ അധ്യായ൦' -ഹര്‍ഭജന്‍


 


ആ വിഷയം ബഹു. കേരളാ ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലും ടിയാന് അനുകൂലമായ ഒരു വിധി പ്രസ്താവം ഇതു വരെ ഉണ്ടാകാത്തതിനാലും സർവ്വകലാശാലയുടെ ഈ നീക്കം തികച്ചും കോടതിയലക്ഷ്യം കൂടിയാണ്. 


W. P(C) no. 22609/2019, W.P(C) no. 38754/2018, W.P(C) no. 18988/2019 എന്നീ 3 കേസുകൾ ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയിൽ തീർപ്പാകാതെ കിടപ്പുണ്ട്. മാത്രമല്ല 26.08.2019 ൽ കൂടിയ സർവ്വകലാശാലാ സിൻഡിക്കേറ്റ്, Dr. വിദ്യാ പണിക്കർ നൽകിയ വിശദീകരണം തള്ളുകയും ഗുരുതരമായ കൃത്യവിലോപം വിശദമായി റിപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്. 


അതേ സിൻഡിക്കേറ്റ് വീണ്ടും ഈ കേസ് പരിഗണിക്കുകയും തീരുമാനമെടുക്കുകയും ചെയ്തതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യവും തിരുവനന്തപുരത്തെ ഒരു മന്ത്രിയുടെ പരോക്ഷമായ പിന്തുണയും ഉണ്ട് . ചീഫ് സൂപ്രണ്ട് സ്ഥാനത്തേക്ക് പരിഗണിക്കാൻ യോഗ്യതയുള്ള അദ്ധ്യാപകർ നിരവധി ഉള്ള സാഹചര്യത്തിലും ആരോപണ വിധേയയായ ഒരു വ്യക്തിയെ തന്ത്രപ്രധാനമായ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള നീക്കം തികച്ചും രാഷ്ട്രീയമാണ്.


മരണത്തോട് മല്ലിടുന്ന മകനെ ഒരു നോക്ക് കാണാന്‍... വഴിയരികില്‍ പൊട്ടിക്കരഞ്ഞ് ഒരച്ഛന്‍


 


ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ AKPCTA യുടെ ജില്ലാ പ്രസിഡന്റ് കൂടിയായ Dr. വിദ്യാ പണിക്കരെ, സർവ്വകലാശാല ചട്ടങ്ങൾ പോലും വളച്ചൊടിച്ചു കൊണ്ട് വീണ്ടും ചീഫ് സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമിക്കാൻ നടത്തിയ ഈ  നീക്കത്തിനു പിന്നിലെ രാഷ്ട്രീയം വളരെ വ്യക്തമാണ്. 


ഇത്തരം തരംതാണ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകേണ്ടിടമല്ല സ്വതന്ത്ര ഭരണാവകാശമുള്ള സർവ്വകലാശാല. ഇതു കൂടാതെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ബില്ല് സമർപ്പണത്തിലും വേതന വിതരണത്തിലുമൊക്കെ കൃത്യമായ അനാസ്ഥ വരുത്തുകയും സാമ്പത്തികാരോപണം നേരിടുകയും ചെയ്യുന്ന ഒരു വ്യക്തിയെ തിരികെ കൊണ്ടു വരാനായി സർവ്വകലാശാല നടത്തിയ ശ്രമം നീതീകരിക്കാനാകാത്തതാണ്. 


CPM വിധേയരായ സിൻഡിക്കേറ്റ് അംഗങ്ങളാണ് ചട്ടങ്ങൾ പോലും കാറ്റിൽ പറത്തുന്ന ഈ  തീരുമാനത്തിന് ചുക്കാൻ പിടിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഒട്ടേറെ ആരോപണങ്ങൾ കേൾക്കേണ്ടി വന്ന കേരളാ സർവ്വകലാശാല ഇനിയും തിരുത്താൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ തീരുമാനം. 


ഇടതുപക്ഷ അനുഭാവികളായ പ്രൈവറ്റ് വിദ്യാർത്ഥികൾക്കും മറ്റും പരീക്ഷാ ക്രമക്കേട് നടത്താനുള്ള അവസരമൊരുക്കി കൊടുക്കാൻ വേണ്ടിയാണ് ആരോപണ വിധേയയായ ഇടതുപക്ഷ സംഘടനാ ജില്ലാ നേതാവിനെ ഈ സ്ഥാനത്തേക്ക് സർവ്വകലാശാല നിയമിച്ചതെന്ന ആരോപണം ശക്തമായി തന്നെ ഉയർന്നു കഴിഞ്ഞു.