Thiruvananthapuram : ലോക്ഡൗൺ (Lockdown) നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി മദ്യ വിൽപന നാളെ മുതൽ പുനരാരംഭിക്കും. ആദ്യം ബെവ്‌ക്യൂ ആപ്പ് (BevQ App) ഉപയോഗിച്ച് സ്ലോട്ടുകൾ  ചെയ്തായിരിക്കും വില്പന എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രായോഗിക പ്രശ്‌നങ്ങൾ മൂലം ആപ്പ് ഒഴിവാക്കി നേരിട്ട് മദ്യവില്പന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിവറേജസ് ഔട്ലെറ്റുകൾ വഴിയും ബാറുകൾ വഴിയുമാണ് മദ്യവില്പന പുനരാരംഭിക്കുന്നത്. ഇവിടങ്ങളിൽ കോവിഡ് (Covid 19) നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.ആവശ്യമെങ്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Kerala Unlock : നാളെ മുതൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി വ്യവസ്ഥകളോടെ ഓടാൻ ആരംഭിക്കും ; മറ്റ് ഇളവുകൾ എന്തൊക്കെ?


കോവിഡ് രണ്ടാം തരംഗം കേരളത്തിൽ (Kerala) അതിരൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 26 നാണ് മദ്യവില്പന നിർത്തിവെച്ചത്. കർശന നിയന്ത്രണങ്ങളോടെയും കോവിഡ് പ്രോട്ടോകോൾ പാലിച്ചും  മാത്രമേ മദ്യവില്പന നടത്താൻ അനുവദിക്കുകയുള്ളൂ. രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് മദ്യവില്പനയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.


ALSO READ: Kerala Unlock : ബിവറേജുകളും ബാറുകളും തുറക്കും, നാളെ കഴിഞ്ഞുള്ള ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ


ഷോപ്പുകൾ തുറക്കുന്ന സാഹചര്യത്തിൽ ഷോപ്പുകൾ വൃത്തിയാക്കാൻ റീജിയണൽ  മാനേജർമാർക്കും മറ്റ് മാനേജർമാർക്കും നിർദേശം നൽകിയാതായി ബെവ്കോ അറിയിച്ചിട്ടുണ്ട്. ആപ്പ് ഉപയോഗിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ഫെയർകോഡ് കമ്പനി പ്രതിനിധികൾ അറിയിക്കുകയായിരുന്നു.


ALSO READ: Train Services: നാളെ മുതൽ കേരളത്തിൽ ട്രെയിനുകൾ ഒാടി തുടങ്ങും


അതിനെ തുടർന്ന് ബെവ്‌കോയും എക്സൈസ് - സർക്കാർ തലങ്ങളിലും ചർച്ചകൾ നടത്തുകയും ആപ്പ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിക്കുകയുമായിരുന്നു. ആപ്പ് പൂർണമായി സജ്ജമാക്കാൻ ഇനിയും 2 ദിവസം കൂടി നേരിടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.