തിരുവനന്തപുരം: നാളെ മുതൽ സമ്പൂർണ ലോക്ക് ഡൗൺ മാറുന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ ഒാടിത്തുടങ്ങും. കോവിഡ് മൂലം നിർത്തിയ സർവ്വീസുകളാണ് ആരംഭിക്കുന്നത്. ഇൻറർസിറ്റി,ജനശതാബ്ദി ട്രെയിനുകളാണ് നാളെ മുതൽ സർവ്വീസ് നടത്തുക.
ഇതിനു മുൻപ് ഭാഗികമായി നിർത്തിവെച്ച എല്ലാ സർവ്വീസുകൾ വീണ്ടും തുടങ്ങാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനോടകം തന്നെ റെയിൽവേ റിസർവ്വേഷനും ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ ദീര്ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങാനും പദ്ധതിയുണ്ട്. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ആളുകള്‍ കുറഞ്ഞതിനാല്‍ പല സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.
വരുന്ന ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം പരിഗണിച്ചായിരിക്കും മറ്റ് നടപടികൾ. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കൂടുതൽ സർവ്വീസുകൾ റെയിൽവേ തുടങ്ങും.കോവിഡ് പ്രതിസന്ധി മൂലം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...