Kerala Unlock : സംസ്ഥാനത്ത് കൂടുതൽ ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ബാങ്കുകൾ 5 ദിവസം പ്രവർത്തിക്കും, കടകൾ 8 മണിവരെ തുറക്കാം
മുഖ്യമന്ത്രിയുടെ (Chiefminister) അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
Thriuvananthapuram : സംസ്ഥാനത്ത് ലോക്‌ഡൗൺ (Lockdown) നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കടകളുടെ പ്രവര്‍ത്തന സമയം രാത്രി 8 വരെ നീട്ടിയിട്ടുണ്ട്. ബാങ്കുകള്‍ (Bank) എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ (Chiefminister) അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിനു മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് രോഗബാധയുടെ നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യ ലോക്‌ഡൗണുകൾ തുടരാനും യോഗത്തില്‍ തിരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി (Primeminister) കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിൽ ഡൽഹിയിലാണ് ഉള്ളത്. ഡൽഹിയിൽ (Delhi) നിന്ന് ഓൺലൈനായി ആണ് തിരുവനന്തപുരത്ത് നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തത്. സംസ്ഥാനത്ത് കടകളുടെ പ്രവൃത്തി സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കടകളുടെ പ്രവൃത്തി സമയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ ചർച്ച ചെയ്തിരുന്നു.
ടിപിആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചത്. മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആളുകളെ ആകർഷിച്ച് ടിപിആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടെസ്റ്റിൽ പങ്കെടുത്ത് സമ്മാനങ്ങൾ ഓഫർ ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്. എന്നാൽ അവിടത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നാലും ടിപിആർ കുറഞ്ഞ് കാണുന്നതിനാൽ, നിയന്ത്രണങ്ങൾ അതനുസരിച്ചിട്ടുള്ളത് മാത്രമായിരിക്കും. ഇത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി അറിയിച്ചു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA