SM Street Strike: അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

ചെറുകിട വ്യാപാര മേഖലയില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ച് പോയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 05:34 PM IST
  • പ്രദേശങ്ങളെ തിരിച്ച് കടകള്‍ തുറക്കുന്നതിലേര്‍പ്പെടുത്തിയ നിയന്ത്രണമാണ് മിഠായി തെരുവില്‍ കണ്ടതുപോലുളള കടുത്ത പ്രതിഷേധിത്തിലേക്ക് വ്യാപാരികളെ എത്തിച്ചത്
  • ശനി, ഞായര്‍ ഒഴികെയുളള എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.
  • ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ നടത്തിയ ഉപവാസ സമരവും ലക്ഷ്യം കണ്ടിരുന്നില്ല.
SM Street Strike: അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കോഴിക്കോട്:  മിഠായി തെരുവ് സമരത്തിൽ ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റർ വ്യാപാരികള്‍ക്ക് ഉറപ്പ് നൽകി . കൊവിഡിന്‍റെ ഒന്ന്,രണ്ട് തരംഗങ്ങളിലായി കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് ചെറുകിട വ്യാപാര മേഖലയില്‍ നിന്ന് തൊഴില്‍ ഉപേക്ഷിച്ച് പോയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. 

രോഗവ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി വിഭാഗങ്ങളിലായി പ്രദേശങ്ങളെ തിരിച്ച് കടകള്‍ തുറക്കുന്നതിലേര്‍പ്പെടുത്തിയ നിയന്ത്രണമാണ് മിഠായി തെരുവില്‍ കണ്ടതുപോലുളള കടുത്ത പ്രതിഷേധിത്തിലേക്ക് വ്യാപാരികളെ എത്തിച്ചത്. ശനി, ഞായര്‍ ഒഴികെയുളള എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നതാണ് വ്യാപാരികളുടെ പ്രധാന ആവശ്യം.

ALSO READ: Zika Virus : സിക്ക വൈറസ് പരിശോധനയ്ക്കായി അയച്ച 17 പേരുടെ ഫലം നെഗറ്റീവ്

ജൂലൈ 30 നകം എല്ലാ വ്യാപാരികള്‍ക്കും വാക്സിനേഷന്‍ ഉറപ്പാക്കുക, പൊലീസും സെക്ടറല്‍ മജിസ്ട്രേട്ടുമാരും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരികള്‍ നടത്തിയ ഉപവാസ സമരവും ലക്ഷ്യം കണ്ടിരുന്നില്ല.
 
 
ബി കാറ്റഗറിയിലുളള പ്രദേശങ്ങളില്‍ ആഴ്ചയില്‍ മൂന്നു ദിവസവും സി കാറ്റഗറിയിലുളള പ്രദേശങ്ങളില്‍ വെളളിയാഴ്ച മാത്രവുമാണ് കടകള്‍ തുറക്കാന്‍ അനുമതി. മറ്റ് ദിവസങ്ങളില്‍ വീട്ടിലിരിക്കുന്ന ജനം ഈ ദിവസങ്ങളില്‍ ഒരുമിച്ചിറങ്ങുന്നത് രോഗവ്യാപനം കൂട്ടുമെന്നും ഇവര്‍ പറയുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News