കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻറെ (Kerala Assembly Election 2021) വെളിപ്പെടുത്തലിന് പിറകെ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ്. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടേഴ്സ് ലിസ്റ്റ് (Voters List) പ്രസിദ്ധപ്പെടുത്തി കഴിഞ്ഞതിനാൽ ഇനി ലിസ്റ്റ് മരവിപ്പിക്കാൻ തടസമുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻറെ വിലയിരുത്തൽ ഇതേ തുടർന്നാണ് കോടതിയെ വിഷയം ധരിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുമോ എന്ന കാര്യത്തിൽ ഇപ്പോഴും വലിയ വ്യക്ചതതയില്ല. വ്യാപകമായി ഇരട്ട വോട്ട് നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ്  വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.


ALSO READ: Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി


140 മണ്ഡലങ്ങളിലും (Constituency) തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിലാണ് കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഇരട്ട വോട്ട് കണ്ടെത്തിയത്. ഏറ്റവുമധിക ഇരട്ട വോട്ടുകളുള്ളത് പാലക്കാടാണ് 800 വോട്ടുകളാണിത്. കൂടാതെ വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞിരുന്നു.


ALSO READ:  Kerala Assembly Election 2021: ചെങ്ങന്നൂരിൽ ത്രികോണമത്സരം;നേട്ടം കൊയ്യാൻ തയ്യാറായി ബിജെപി


തിരഞ്ഞെടുപ്പ് കമ്മീഷനൻറെ കണക്ക് പ്രകാരം രാജ്യത്താകെ 26 ലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്നാണ് കണക്ക്. ഇതിനെ തന്നെ എങ്ങിനെ കണ്ടെത്തി പ്രശ്നം പരിഹരിക്കുക എന്നത് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഭാഗീരഥ പ്രയത്നമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.