തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഉപജീവന പാക്കേജ് അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്


COMMERCIAL BREAK
SCROLL TO CONTINUE READING

'ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളില്‍ പലതും അവ്യക്തമാണെങ്കിലും കേരളം സ്വാഗതം ചെയ്യുന്നു. പാക്കേജ് ആവശ്യം ആദ്യംതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. ഇപ്പോഴത്തെ പ്രഖ്യാപനം ജനതയ്ക്ക് തെല്ലൊരു ആശ്വാസമേ നല്‍കൂ. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും തീരുമാനമുണ്ടാകാനുണ്ട്'', തോമസ്‌ ഐസക്‌ പറഞ്ഞു.  


Also read : പാട്ട കൊട്ടിയാല്‍ പണം വരില്ല... അടിയന്തിര സഹായം അനുവദിക്കണമെന്ന് തോമസ്‌ ഐസക്


സംസ്ഥാന ധനമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയെങ്കിലും ധനപ്രതിസന്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളുടെ കടബാധ്യതകളെക്കുറിച്ചൊന്നും കേന്ദ്രധനമന്ത്രി മിണ്ടുന്നില്ല. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞു. കച്ചവടമില്ലാത്തതിനാല്‍ ജിഎസ്ടിയില്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതര നികുതി വരുമാനങ്ങളും തുച്ഛമാകും. കേന്ദ്രത്തിന് നികുതി ഇടിവ് പ്രശ്നമാകില്ല. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍നിന്ന് എടുക്കാനാകും. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ആവശ്യമാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.


Also read: ധനമന്ത്രി തോമസ് ഐസക് നീച രാഷ്ട്രീയം കളിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍


കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.