ന്യൂഡല്‍ഹി: ഓണക്കാലത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കേരള എക്സ്പ്രസ് ട്രെയിന്‍ ഓടുന്ന റൂട്ടില്‍ ആഴ്ചയില്‍ രണ്ടു ദിവസം സ്ഥിരമായി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തുടങ്ങാന്‍ റെയില്‍വേ ബോര്‍ഡിന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ഈ കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ മാസത്തില്‍ ഓണക്കാലത്തോടനുബന്ധിച്ച് പുതിയ രാജധാനി എക്സ്പ്രസ് ട്രെയിന്‍ ആരംഭിക്കാനാണ് നിര്‍ദേശം. നിലവില്‍ നിസാമുദ്ദീനില്‍നിന്നും കേരളത്തിലേക്ക്  ആഴ്ചയില്‍ രണ്ടു ദിവസം കൊങ്കണ്‍ റൂട്ട് വഴിയും ആലപ്പുഴ വഴിയുമാണ്‌ തിരുവനന്തപുരത്തേക്ക് രാജധാനി എക്സ്പ്രസ് ഓടുന്നത്.


എന്നാല്‍, മധ്യ ഇന്ത്യയില്‍ കൂടിയും മധ്യ കേരളത്തില്‍കൂടിയും രാജധാനി എക്സ്പ്രസ് ട്രെയിന്‍ വേണമെന്ന ആവശ്യം നിരന്തരം റെയില്‍വേ മന്ത്രിയുടെ മുന്നില്‍ സമ്മര്‍ദം ചെലുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ട്രെയിന്‍ അനുവദിക്കുന്നതെന്നും കൊടിക്കുന്നില്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.