Covid19: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം, രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്നെത്തും
ഇന്ന് രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ മരുന്നുകൾ സംസ്ഥാനത്ത് എത്തുമെന്ന് വാക്സിൻ നിർമ്മാതാക്കളായഭാരത് ബയോടെക് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസമായിക്കൊണ്ട് ഇന്ന് രണ്ടു ലക്ഷം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്തെത്തും. ഇക്കാര്യം വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്.
ഇത് സംസ്ഥാനത്തിന് ഒരുവിധം ആശ്വാസമാകും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ (Covaxin) മരുന്നുകൾ സംസ്ഥാനത്ത് എത്തുമെന്ന് വാക്സിൻ നിർമ്മാതാക്കളായഭാരത് ബയോടെക് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
Also Read: കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി; കടകളും ഹോട്ടലുകളും രാത്രി ഒൻപത് വരെ മാത്രം
മരുന്നുകൾ മൂന്ന് മേഖലകളിലായാണ് എത്തിക്കുന്നത്. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളത്ത് 78,000 ഡോസും കോഴിക്കോട് 54,000 ഡോസ് മരുന്നുകളുമാണ് എത്തിക്കുക. നാളെയും മറ്റന്നാളും ഉപയോഗിക്കാനുള്ള മരുന്ന് സംസ്ഥാനത്തുണ്ടെന്ന് നേരത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോട് കേരളത്തിൽ കൊവിഡ് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിൽ വാക്സിന് സംസ്ഥാനത്ത് ക്ഷാമമുണ്ടെന്നും അതുകൊണ്ടുതന്നെ 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന് കത്തയച്ചിരുന്നു.
Also Read: Kerala Covid Update : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരം,Test Positivity 12 ശതമാനത്തിന് മുകളിൽ
കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 5692 കേസുകളാണ്. മാത്രമല്ല 11 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ സംസ്ഥാനത്തെ ജില്ലകളിൽ ഇപ്രകാരമാണ് കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...