Kerala Covid Update : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരം,Test Positivity 12 ശതമാനത്തിന് മുകളിൽ

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5692 പേർക്ക് COVID ബാധ. 11 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. Test Positivity നിരക്ക് 12.53

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 06:43 PM IST
  • കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5692 പേർക്ക് COVID ബാധ.
  • 11 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്.
  • Test Positivity നിരക്ക് 12.53 ആണ്.
Kerala Covid Update : സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരം,Test Positivity 12 ശതമാനത്തിന് മുകളിൽ

Kerala Covid Update : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5692 പേർക്ക് COVID ബാധ. 11 പേരുടെ മരണം കോവിഡ് ബാധിച്ചാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. Test Positivity നിരക്ക് 12.53 ആണ്. യുകെയിൽ (UK Covid Varriant) നിന്നും വന്ന ഒരാൾക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു  

കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ : മുഖ്യമന്ത്രിക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല, ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 188 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5088 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് 989, എറണാകുളം 710, മലപ്പുറം 596, കണ്ണൂർ 438, തിരുവനന്തപുരം 337, കോട്ടയം 381, ആലപ്പുഴ 329, തൃശൂർ 305, കൊല്ലം 275, കാസർഗോഡ് 207, പാലക്കാട് 88, ഇടുക്കി 189, പത്തനംതിട്ട 131, വയനാട് 113 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 6, കോഴിക്കോട് 4, തിരുവനന്തപുരം, തൃശൂർ 3 വീതം, കൊല്ലം, പാലക്കാട്, കാസർഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

ALSO READ : Covid Second Wave: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം, ലോക്ക്ഡൗൺ വേണമോ എന്ന് ഇന്നറിയാം

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 144, കൊല്ലം 167, പത്തനംതിട്ട 68, ആലപ്പുഴ 196, കോട്ടയം 337, ഇടുക്കി 46, എറണാകുളം 137, തൃശൂർ 207, പാലക്കാട് 130, മലപ്പുറം 253, കോഴിക്കോട് 425, വയനാട് 17, കണ്ണൂർ 303, കാസർഗോഡ് 44 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. 

ഇതോടെ 47,596 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,20,174 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,856 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1270 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ALSO READ : Covid 19 Second Wave: സുപ്രീം കോടതിയിലെ 50% ജീവനക്കാർക്കും കോവിഡ്; നടപടി ക്രമങ്ങൾ ഇനി ഓൺലൈനായി

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 403 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News