തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും യഥേഷ്ടം കൈപ്പറ്റുമ്പോഴും വനിതാ കമ്മിഷൻറെ (Kerala women commission) പ്രവർത്തനങ്ങൾ അവതാളത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വനിതാ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളിൽ പകുതിയിലധികവും തീർപ്പാക്കിയില്ലെന്നാണ് വിവരാവകാശ രേഖ.11,887 കേസുകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്. ഇക്കാലത്തിനുള്ളിൽ രണ്ട് കോടിയിലധികം രൂപയാണ് ശമ്പളവും, ആനുകൂല്യവുമായി അംഗങ്ങളും ജീവനക്കാരും കൈപ്പറ്റിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മാത്രം വനിത കമ്മീഷന്‍ (Commission) രജിസ്റ്റര്‍ ചെയ്തത് 22150 കേസുകളാണ്. ഇതിൽ തന്നെ 10263 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ഇതിൽ തന്നെ 11887 കേസുകള്‍ ഇപ്പോഴും യാതൊരു തീർപ്പുമില്ലാതെ കിടക്കുകയാണ്. തിരുവനന്തപുരത്ത് മാത്രം 4407 കേസുകളാണ് തീര്‍പ്പാകാതെയുള്ളത്. പോലീസിനെതിരെ ലഭിച്ച പരാതികളില്‍ 342 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 226 കേസുകളില്‍ ഇപ്പോഴും തുടര്‍നടപടിയില്ല.


 ALSO READ: Kerala Assembly Election 2021 : മൂന്ന് NDA സ്ഥാനാ‍ർഥികളുടെ പത്രിക തള്ളി, ഇനി എങ്ങോട്ട് പോകും താമര വോട്ടുകൾ? ഒത്തുകളി ആരോപണവുമായി എൽഡിഎഫും യുഡിഎഫും, ബിജെപി മൗന്യതയിൽ


സര്‍ക്കാര്‍ ഓഫീസുകളിലെ മാനസിക പീഡനം സംബന്ധിച്ച പരാതികളില്‍ 100 കേസുകള്‍ (Cases) എടുത്തിട്ടുണ്ട് ഇതിൽ തന്നെ  38 എണ്ണത്തില്‍ മാത്രം പരിഹാരമുണ്ടാക്കി. അഞ്ച് വർഷത്തിനിടെ  ഓണറേറിയം, ടി എ, ടെലിഫോണ്‍ ചാര്‍ജ്ജ്, എക്സ്പേര്‍ട്ട് ഫീ, മെഡിക്കല്‍ റീ ഇന്പേഴ്സ്മെന്‍റ് ഉള്‍പ്പെടെ കമ്മീഷന്‍ ചെയര്‍പേഴ്സണും അംഗങ്ങളും കൈപ്പറ്റിയത് 2,21,36,298 രൂപയാണ്.  ഇതിൽ എം.സി ജോസഫൈൻ മാത്രം 50 ലക്ഷം രൂപയോളം കൈപ്പറ്റിയിട്ടുണ്ട്.

 


വിവരാവകാശ നിയമപ്രകാരം അഡ്വ. സിആര്‍ പ്രാണകുമാര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.  നിരവധി വിവാദങ്ങളാണ് ഇത്തവണ വനിതാ കമ്മീഷനെ തേടിയത്തിയത്. കമ്മീഷൻ അധ്യക്ഷയുടെ പല നിലപാടുകളും,വ്യതിചലനങ്ങളുമെല്ലാം ഒടുവിൽ പ്രശ്നത്തിൽ കലാശിക്കുന്നതാണ്  കഥ.


ALSO READ: Kerala Assemby Election 2021: ഫിറോസ് കുന്നമ്പറമ്പിലിന് കയ്യിൽ 5,500 രൂപയും 30 ലക്ഷത്തിൻറെ വീടും, നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങിനെ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക