സംസ്ഥാനത്ത് 4125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3007 പേർ രോഗമുക്തർ

കൊറോണ ബാധമൂലമുള്ള 19 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 572  ആയിട്ടുണ്ട്.    

Last Updated : Sep 22, 2020, 06:50 PM IST
  • 87 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. 681 പേർക്കാണ് ജില്ലയിൽ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
  • പ്രതിപക്ഷ സമരം എന്നപേരിൽ ഇവിടെ കൊറോണ മനദണ്ഡങ്ങൾ അട്ടിമറിക്കുന്നുവെന്നും സമരക്കാർ മനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
  • ഡ്യൂട്ടിയിലുണ്ടായിരുന്ന 100 പൊലീസുകാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് 4125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3007 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കൊറോണ (Covid19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 3461 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.  3007 പേർ രോഗമുക്തരായിട്ടുണ്ട്. 

കൊറോണ ബാധമൂലമുള്ള 19 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 572  ആയിട്ടുണ്ട്.  87 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് (Thiruvananthapuram) സ്ഥിതി രൂക്ഷമാണ്.  681 പേർക്കാണ് ജില്ലയിൽ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  

Also read:Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം 

പ്രതിപക്ഷ സമരം എന്നപേരിൽ ഇവിടെ കൊറോണ മനദണ്ഡങ്ങൾ (Covid19 guidelines) അട്ടിമറിക്കുന്നുവെന്നും സമരക്കാർ മനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.  കൂടാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന 100 പൊലീസുകാർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  33 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 122 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 681 പേർക്കും,  മലപ്പുറത്ത് 444 പേർക്കും, കോഴിക്കോട് 394 പേർക്കും, കാസർഗോഡ് 197 പേർക്കും, തൃശൂർ 369 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 403 പേർക്കും , എറണാകുളം ജില്ലകളിൽ 406 പേർക്ക് വീതവും,  പാലക്കാട് 242 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള 207 പേർക്കും, കൊല്ലം 347 പേർക്കും,  കണ്ണൂർ ജില്ലയിൽ 143 പേർക്കും, കോട്ടയത്ത് 169 പേർക്കും, ഇടുക്കിയിൽ 42 പേർക്കും, വയനാട് 81 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ വീട്ടിനുള്ളിൽ കയറി വോട്ട് ചോദിക്കരുത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,20,270 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2430 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ  38,574  സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 9 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  7 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 639 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News