Kerala Assemby Election 2021: ഫിറോസ് കുന്നമ്പറമ്പിലിന് കയ്യിൽ 5,500 രൂപയും 30 ലക്ഷത്തിൻറെ വീടും, നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങിനെ

നിരവധി പ്രതിഷേധ സ്വരങ്ങളുണ്ടായെങ്കിലും ഒടുവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസിനെ നിശ്ചയിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 04:55 PM IST
  • കെ ഫിറോസിന് സ്വത്ത് വകകളടക്കം ആകെ 52,58,834 രൂപയുടെ ആസ്ഥി
  • വാഹനവായ്പ തിരിച്ചടവായി മാത്രം നല്‍കാനുള്ളത് പത്തു ലക്ഷത്തോളം രൂപ
  • കൈവശമുള്ളത് 5,500 രൂപ മാത്രം
Kerala Assemby Election 2021: ഫിറോസ് കുന്നമ്പറമ്പിലിന് കയ്യിൽ  5,500 രൂപയും 30 ലക്ഷത്തിൻറെ വീടും, നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ ഇങ്ങിനെ

മലപ്പുറം: തവന്നൂരിലെ യു.ഡി.എഫ് (Udf) സ്ഥാനാർഥി ഫിറോസ് കുന്നമ്പറമ്പിലിന് കയ്യിലാകെയുള്ളത് ആകെ   5,500 രൂപ. ആകെ ഫിറോസിന് സ്വത്ത് വകകളടക്കം ആകെ 52,58,834 രൂപയുടെ ആസ്ഥിയാണുള്ളത്. വാഹനവായ്പ തിരിച്ചടവായി മാത്രം നല്‍കാനുള്ളത് പത്തു ലക്ഷത്തോളം രൂപയാണ്. കൈവശമുള്ളത് 5,500 രൂപയാണെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ (Alathoor) ബ്രാഞ്ചിൽ 8,447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്‌.ഡി.എഫ്.‌സി ബാങ്കില്‍ 3,255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1,000 രൂപയുടെയും നിക്ഷേപമുണ്ട്.  2,95,000 രൂപ വില വരുന്ന  വസ്തു ഫിറോസിന് സ്വന്തമായുണ്ട്. 2,053 ചതുരശ്ര അടിയുള്ള  വീടാണുള്ളത് ഇതിന് 30 ലക്ഷത്തിലധികം രൂപയുടെ മതിപ്പുണ്ട്. 80,000 രൂപയുടെ മറ്റ് വസ്‌തുവകകളും ഫിറോസിന്റെ പേരിലുണ്ട്.

 ALSO READ: Gold Smuggling Case: കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിനെതിരെ ഇഡി സുപ്രീംകോടതിയിൽ

സ്വന്തം ഇന്നോവ കാറിൻറെ വില 20 ലക്ഷമാണ് വാഹന വായ്‌പയായി 9,22,671 രൂപ ഇ.എം.ഐ ഇനത്തിൽ അടയ്‌ക്കാനുണ്ട്. പാലക്കാട് (Palakkad) ആലത്തൂര്‍, കൊച്ചി ചേരാനെല്ലൂര്‍  എന്നീ പോലീസ് സ്റ്റേഷനുകളിലായി ഫിറോസിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുകളും നിലവിൽ നിലനൽക്കുന്നുണ്ട്.  ഫിറോസിൻറെ ഭാര്യയുടെ കൈയിലുള്ളത് ആയിരം രൂപയും ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമാണ്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്.

ALSO READ: ആര്‍എസ്എസിന്‍റെ ഗുരുജി മോദിക്കാലത്ത് പ്രസക്തന്‍ ആകുന്നതിന് പിന്നില്‍ ?

തവന്നൂരിൽ മന്ത്രി കെ.ടി ജലീലിനെതിരായാണ് (KT Jaleel)  ഫിറോസ് മത്സരിക്കുന്നത്. നിരവധി പ്രതിഷേധ സ്വരങ്ങളുണ്ടായെങ്കിലും ഒടുവിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസിനെ നിശ്ചയിക്കുകയായിരുന്നു. പ്രാദേശികമായി കെ.ടി ജലീലിനോട് തവന്നൂരിലുള്ള എതിർപ്പ് വോട്ടാക്കാം എന്നാണ് യു.ഡി.ഫ് കരുതുന്നത് എന്നാൽ ഇതെത്രത്തോളം വിജയിക്കുമെന്നുള്ളത് കണ്ടറിയണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

Trending News