തിരുവനന്തപുരം: കയര്‍ മേഖലയുടെ പുനരുദ്ധാരണ൦ ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ കയര്‍ തൊഴിലാളികള്‍ക്ക് 600 രൂപ ദിവസകൂലി ഉറപ്പാക്കുമെന്നും തൊണ്ട് ചകിരിയാക്കുന്നതിനു കൂടുതല്‍ മില്ലുകള്‍ സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്‌. 


54.45 കോടി കശുവണ്ടി വ്യവസായത്തിന് നീക്കിവെക്കുമെന്നും കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


കൈത്തറി മേഖലയില്‍ നല്‍കിവരുന്ന റിബേറ്റ് തുടരും. എസ്‌.സി, എസ്.ടി വിഭാഗത്തിന് നീക്കിയിരിപ്പ് 2859 കോടി രൂപയാണ്. എസ്‌.സി, എസ്.ടി ആനുകൂല്യം 25 ശതമാനം വര്‍ദ്ധിപ്പിക്കും.