New Delhi : സംസ്ഥാനത്തെ കോവിഡ് മരണ നിരക്കിൽ (COVID Fatality Rate) ആശങ്ക പ്രകടിപ്പിച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ (V Muraleedharan). കേരളത്തിൽ ആശങ്കയ്ക്ക് ഉളവാക്കുന്ന തോതിലാണ് കോവിഡ് മരണങ്ങൾ ഉയരുന്നതെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് മരണക്കണക്കിൽ സുതാര്യത ആവശ്യപ്പെട്ടതു പോലെ സംസ്ഥാനത്തെ മരണ നിരക്ക് മറച്ചുവയ്ക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യില്ല എന്നാണ് മുരളീധരൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നത്. 


ALSO READ : ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം


കോവിഡ് ചികിത്സക്കായി കേന്ദ്ര അയച്ച ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ എത്തിയ വിവരം അറിയിച്ച പോസ്റ്റിലാണ് മുരളീധരൻ ഇക്കാര്യം അറിയിക്കുന്നത്.


"ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്…
പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതല്‍ സുതാര്യത പുലര്‍ത്തേണ്ട സമയമാണിത്…
വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നു…." എന്ന് മുരളീധരൻ തന്റെ പോസ്റ്റിന്റെ അവസാന ഭാഗത്ത് കുറിക്കുന്നത്.



ALSO READ : #TakeOathOnline : സത്യപ്രതിജ്ഞ ഓൺലൈനിലൂടെ സംഘടിപ്പിക്കൂ, അഘോഷപൂർവമായി നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ


അതേസമയം കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കോവിഡ് മരണ നിരക്ക് നൂറിനരികെയാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന 97 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് 89 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 


നേരത്തെ സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ നിശ്ചിയിക്കുന്നതിൽ അപാകതകൾ പല മേഖലയിൽ നിന്നും വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുണ്ടായിരുന്നു. ഇത്രയും കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിലും കുറഞ്ഞ മരണ നിരക്കാണ് കേരളത്തെ എപ്പോഴും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ നെടും തൂൺ. 


ALSO READ : Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കണക്കിൽ നേരിയ കുറവ്, പക്ഷെ കുറയാതെ ടെസ്റ്റ് പോസിറ്റിവിറ്റിയും മരണ നിരക്കും


അതേസമയം ഇന്ന് സംസ്ഥാനത്ത് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25.61 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി. 89 പേരുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 84 ആരോഗ്യ പ്രവർത്തകർക്ക് രോഗ ബാധ. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക