'എന്നെയും അറസ്റ്റ് ചെയ്യൂ'; പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ക്യാംപെയ്ൻ

തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തി

Written by - Zee Hindustan Malayalam Desk | Last Updated : May 16, 2021, 06:45 PM IST
  • 'മോദിജീ, എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നു' എന്ന് ചോദിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു
  • എന്നെയും അറസ്റ്റ് ചെയ്യൂവെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്
  • കൊവിഡിനെ പ്രതിരോധിക്കുന്നതിൽ സർക്കാരും പ്രധാനമന്ത്രിയും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു
  • ഇതിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
'എന്നെയും അറസ്റ്റ് ചെയ്യൂ'; പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ക്യാംപെയ്ൻ

ന്യൂഡൽഹി: കൊവിഡ് രണ്ടാംതരം​ഗം കൈകാര്യം ചെയ്തതിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും (PM Modi) വീഴ്ചയുണ്ടായെന്ന് വിമർശിച്ചവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കോൺ​ഗ്രസ് (Congress) നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തി.

'മോദിജീ, എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നു' എന്ന് ചോദിച്ചുകൊണ്ട് രാഹുൽ ​ഗാന്ധി (Rahul Gandhi) ട്വീറ്റ് ചെയ്തു. എന്നെയും അറസ്റ്റ് ചെയ്യൂവെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊവിഡിനെ (Covid) പ്രതിരോധിക്കുന്നതിൽ സർക്കാരും പ്രധാനമന്ത്രിയും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്' എന്നായിരുന്നു ചില പോസ്റ്ററുകളിൽ എഴുതിയിരുന്നത്. ഇതിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തതായും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി നിരവധിയിടങ്ങളിൽ നിന്നാണ് വിമർശനങ്ങൾ ഉയരുന്നത്. സർക്കാരിന് വീഴ്ച സംഭവിച്ചതായി ആർഎസ്എസും വിമർശനം ഉന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News