കോട്ടയം: കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരിൽ നിന്നും റമീസിനെയും ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് അഞ്ചുപേരും. ഇവരെ കോട്ടയം പൊലീസിന് കൈമാറും .


മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു.  ഇതോടെ കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷാനു ചാക്കോ അടക്കമുള്ളവരെ ശനിയാഴ്ച തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.