ഖാദിബോർഡ് ചെയർമാൻ ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിട്ടു, നടപടി ധനകാര്യ വകുപ്പിൻറെ അനുമതിയില്ലാതെ
നിലവിൽ ലഭിക്കുന്ന 70,000 ത്തില്‍ നിന്നും 1,70,000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്.
തിരുവനന്തപുരം: ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് (Khadhi Board) സെക്രട്ടറി കെ എം രതീഷിന്‍റെ ഉത്തരവ്. നിലവിൽ ലഭിക്കുന്ന 70,000 ത്തില്‍ നിന്നും 1,70,000 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് കെ എം രതീഷ് ഉത്തരവിറക്കിയത്. നേരത്തെയും ശമ്പളം വർധിപ്പിക്കണമെന്ന് കാണിച്ച് ബോർഡിന് കത്തെഴുതി രതീഷ് വിവാദത്തിലായിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നടപടി
ഖാദി ബോര്‍ഡ് മുന്‍ സെക്രട്ടറി ശമ്ബളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്ബളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. രണ്ടാമത്തെ വട്ടവും നിയമലംഘനം (Law) നടത്തിയ ഉദ്യോഗസ്ഥനെ ഇപ്പോഴും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിനെതിരെ വലിയ പരാതിയുണ്ട്. നഷ്ടത്തിലോടുന്ന സ്ഥാപനം കൂടിയാണ് ഖാദി ബോർഡ് വരുമാനം ലഭിക്കാത്തതിനാൽ പരസ്യം പോലും സ്വയം ചെയ്യേണ്ടുന്ന അവസ്ഥയിലാണ് തങ്ങളെന്ന് നേരത്തെ ബോർഡ് അധ്യക്ഷ ശോഭനാ ജോർജ്ജ് വെളിപ്പെടുത്തിയിട്ട് അധികം നാളുകളും ആയിട്ടില്ല.
ALSO READ: Kerala Assembly Election 2021 Live : മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ശമ്പള വർധന ഉത്തരവ് ഇറക്കിയതിന് പിന്നാലെ ഡയറക്ടര്‍ (Director) ബോര്‍ഡ് അംഗങ്ങള്‍ക്ക് ഖാദി ബോര്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു. ഡയറക്ടര്‍ ബോര്‍ഡില്‍ അഞ്ച് പേരില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ശമ്ബളവര്‍ധനയെ ആദ്യം അനുകൂലിച്ചത്. എന്നാൽ ധനവകുപ്പ് ഇത്തരം തീരുമാനങ്ങൾ അറിയാത്തതിനാൽ രതീഷിൻറെ ഉത്തരവ് നില നിൽക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് ഇതിൽ കാര്യമായി ഒന്നും ചെയ്യാനില്ലെന്നാണ് സൂചന. അതിനാൽ തന്നെ സർക്കാരിക്കാര്യത്തിൽ എന്ത് നടപടി എടുക്കും എന്നത് ശ്രദ്ധേയമാണ്. രതീഷിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും ബോർഡിനുള്ളിൽ എതിർപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.